Latest News

കാമുകിയായ പെണ്‍കുട്ടിയക്കൊപ്പം പെണ്‍വേഷം കെട്ടി കാമുകന്‍ താമസിച്ചത് രണ്ട് കൊല്ലം

കാമുകിയായ പെണ്‍കുട്ടിയക്കൊപ്പം പെണ്‍വേഷം കെട്ടി കാമുകന്‍ രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയുടെ ഹോസ്റ്റലില്‍ താമസിച്ചു. പെണ്‍കുട്ടി ഗര്‍ഭിണി ആയതിനെ തുടര്‍ന്നാണ് സംഭവം വീട്ടുകാരും ഹോസ്റ്റല്‍ അധികൃതരും അറിഞ്ഞത്.

ദീര്‍ഘകാലത്തെ പ്രണയത്തെ തുടര്‍ന്നാണ് 21 കാരനായ കാമുകന് തന്റെ കാമുകിയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ വന്നത്. ഇതിനായി കാമുകന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു പെണ്‍വേഷം കെട്ടി ലേഡീസ് ഹോസ്റ്റലില്‍ കയറിപ്പറ്റുകയെന്നത്. പെണ്‍കുട്ടി പഠിയ്ക്കുന്ന കോളേജിന്റെതായ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിച്ചാണ് ആണ്‍കുട്ടി ഹോസ്റ്റലില്‍ താമസിക്കാനെത്തിയത്.

ആദ്യ ദിവസങ്ങളില്‍ വെവ്വേറെ മുറികളായിരുന്നു ഇരുവര്‍ക്കും ലഭിച്ചതെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരം ഹോസ്റ്റല്‍ അധികൃതര്‍ ഇരുവര്‍ക്കും ഒരേ മുറി അനുവദിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തോളമായി രണ്ട് പേരും ഒരു മുറിയിലാണ് താമസിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.പെണ്‍കുട്ടിയെ വീട്ടുകാരും ഹോസ്റ്റല്‍ അധികൃതരും വിശദമായി ചോദ്യം ചെയ്തതോടെയാണ് കാമുകന്‍ രണ്ട് വര്‍ഷമായി ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്ന കഥ പെണ്‍കുട്ടി പുറത്ത് പറഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ladies Hostal, Love

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.