Latest News

വിഷസര്‍പ്പങ്ങളെ കളിക്കൂട്ടുകാരാക്കി നാലുവയസുകാരന്‍ സഹല്‍

മലപ്പുറം: പല്ലിയോ പഴുതാരയോ കണ്‍വെട്ടത്തുവന്നാല്‍ പോലും പേടികൊണ്ട് ഉമ്മയുടെ മടിത്തട്ടില്‍ ഒളിക്കുന്ന പ്രായത്തില്‍ ഉഗ്രവിഷമുള്ള പാമ്പുകളെ കളിക്കൂട്ടുകാരാക്കുകയാണ് നാലുവയസുകാരന്‍ അബൂസഹല്‍. 

തോളിലിട്ടും കൈയില്‍പിടിച്ചും നെഞ്ചില്‍ ചേര്‍ത്തും മൂര്‍ഖന്‍ പാമ്പിനെപ്പോലും അവന്‍ താലോലിക്കും. കുഞ്ഞു നാളില്‍ തുടങ്ങിയ പാമ്പുകളോടുള്ള പ്രിയം പ്രായത്തിനൊപ്പം കൂടി വരികയാണെന്ന് പിതാവ് ചേറൂര്‍ തയ്യില്‍ മുസ്തഫ പറഞ്ഞു.

ചേറൂരിലെ കഴുകഞ്ചിന വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുസ്തഫ-റൈഹാനത്ത് ദമ്പതികളുടെ ഇളയ മകനാണ് സഹല്‍. പിതാവില്‍നിന്നാണ് സഹല്‍ പാമ്പുകളോടുള്ള ഇടപഴകല്‍ പഠിച്ചത്. മുസ്തഫയുടെ ഉപ്പ ചേറൂര്‍ അബു പേരുകേട്ട പാമ്പുപിടുത്തക്കാരനായിരുന്നു.

ഒമ്പതുവര്‍ഷം മുമ്പ് പാമ്പിന്റെ കടിയേറ്റാണ് അദ്ദേഹം മരിച്ചത്. ഈ ശീലം നിര്‍ത്തിയാലോ എന്ന് അന്ന് മുസ്തഫ ആഗ്രഹിച്ചിരുന്നു. പക്ഷേ പാമ്പിനെക്കണ്ട ഭീതിയില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ സഹായം തേടിയെത്തുമ്പോള്‍ പോവുകയല്ലാതെ മറ്റു മാര്‍ഗമുണ്ടാകില്ല.

പിടിച്ച പാമ്പുകളെ വീട്ടില്‍ കൊണ്ടുവരും. ഇത് കണ്ടാണ് കുഞ്ഞു നാളിലെ സഹല്‍ പാമ്പുകളുമായി ഇണങ്ങിത്തുടങ്ങിയത്. ഇപ്പോള്‍ ഏതു പാമ്പും സഹലനു മുന്നിലെത്തിയാല്‍ കളിക്കൂട്ടുകാരാകും. വാലു പിടിച്ച് ചുഴറ്റിയും കഴുത്തിലണിഞ്ഞും അവന്‍ തന്റെ വൈഭവം പ്രകടിപ്പിക്കും.

പല സ്ഥലങ്ങലിലും സഹലും പാമ്പിനെപിടിക്കാന്‍ കൂടെ വരാറുള്ളതായി മുസ്തഫ പറഞ്ഞു. സഹോദരങ്ങളായ മുഹ്‌സിനക്കും മുര്‍ശിദക്കും മിസ്‌നക്കും പക്ഷേ ഈ പാമ്പുപിടുത്തം അല്‍പം പേടിയുള്ള കാര്യമാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sahal, Snake, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.