തിരുവനന്തപുരം: മധുവിധുനാളില്‍ ഭാര്യയുടെ കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിശേഷം 10 ലക്ഷ രൂപയ്ക്കായി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഡോക്ടറെ അറസ്റ്റു ചെയ്ത സിഐക്ക് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് സിഐ നാസറുദ്ദീനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
യുവതി പരാതി നല്‍കിയ ഉടനെ കൂടുതല്‍ അന്വേഷണം നടത്താതെയാണ് ഡോക്ടര്‍ ജയകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.വിജയന്‍ കണ്ടെത്തിയിരുന്നു. പത്ത് ഗൗരവമുള്ള കുറ്റങ്ങള്‍ സി.ഐ ചെയ്തതായി ഐ.ജി ഷേഖ് ദര്‍വേഷ് സാഹിബ് പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
ഈ മാസം 19നാണ് ഡോക്ടര്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയത്. ഇതിന്റെ പിറ്റേദിവസം സിഐയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസുകാരടക്കം 12 പേര്‍ അര്‍ദ്ധരാത്രിയില്‍ വീടുവളഞ്ഞ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന്റെ മതില്‍ചാടിക്കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു അറസ്റ്റ്. ഡോക്ടറെ പിറ്റേന്ന് രാവിലെ സ്‌റ്റേഷനില്‍ ഹാജരാക്കാമെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞിട്ടും സിഐ കാര്യമാക്കിയില്ല.
ഗാര്‍ഹിക പീഡനക്കേസുകളില്‍ അറസ്റ്റിനു മുന്‍പു ജില്ലാ പോലീസ് മേധാവിയുടെ അനുമതി വേണമെന്ന സുപ്രീംകോടതി ഉത്തരവ് ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സിഐ നാസറുദ്ദീന്‍ ഇക്കാര്യങ്ങള്‍ പാലിച്ചില്ല. മാത്രമല്ല, യുവതിയുടെ കേസിലെ നിജസ്ഥിതിക്കായി ഡോക്ടറുടെ ലാപ്‌ടോപ് പോലീസ് പരിശോധിച്ചുമില്ല.
അറസ്റ്റിന് ശേഷമായിരുന്നു ലാപ്‌ടോപ് പരിശോധിച്ചത്. അതില്‍ നിന്നും യുവതി പറയും പ്രകാരമുള്ള ചിത്രങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഡോക്ടറും ഭാര്യയും തമ്മില്‍ അസ്വാരസ്യമുണ്ടെന്നും ഇതാണ് പരാതിക്കിടയാക്കിയതെന്നും പറയുന്നുണ്ട്. ഇതേക്കുറിച്ചു സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസന്റ് കമ്മിഷണര്‍ സാജന്‍ കോയിക്കല്‍ അന്വേഷിക്കും. കേസന്വേഷണത്തില്‍ സി.ഐ വീഴ്ച വരുത്തിയതിനെക്കുറിച്ച് സിറ്റി ക്രൈംഡിറ്റാച്ച്‌മെന്റ് എഇസിയും അന്വേഷിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suspention, CI, Case

No comments:
Post a Comment