Latest News

ശ്വേതാ മേനോന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: പീതാംബരക്കുറുപ്പ് എം.പി അപമാനിച്ചതിനെ തുടര്‍ന്ന് നടി ശ്വേതാ മേനോന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുഴുവന്‍ സമയവും പീതാംബരക്കുറുപ്പ് തന്നെ അപമാനിച്ചെന്നാണ് മൊഴിയില്‍ പറയുന്നത്.

അനുവാദമില്ലാതെയാണ് തന്റെ ശരീരത്ത് സ്പര്‍ശിച്ചത്. അരയില്‍ പിടിച്ചാണ് വേദിയില്‍ കയറ്റിയത്. വേദിയിലും തന്റെ കൈപിടിച്ചാണ് പീതാംബരക്കുറുപ്പ് മുഴുവന്‍ സമയവും ഇരുന്നത്. പ്രസംഗിക്കാന്‍ തന്നെ വിളിച്ചപ്പോള്‍ മാത്രമാണ് കൈയില്‍ നിന്ന് പിടിവിട്ടതെന്നും പറയുന്നു. പ്രസംഗിക്കുന്നതിനിടെ തോളുകൊണ്ട് പീതാംബരക്കുറുപ്പ് തന്റെ തോളില്‍ തട്ടി. അപ്പോള്‍ തന്നെ താന്‍ പ്രതികരിച്ചു.

കുറുപ്പിനെ കൂടാതെ സ്വര്‍ണ്ണനിറത്തിലുള്ള കുര്‍ത്ത ധരിച്ച കണ്ണട വച്ചയാള്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കാനും ശ്രമിച്ചു. ചടങ്ങ് അലങ്കോലപ്പെടുത്തേണ്ടെന്ന് കരുതിയാണ് അപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്. വിളിച്ചു വരുത്തി അപമാനിച്ചതില്‍ കടുത്ത മനോവേദനയും വിഷമവും തോന്നി. അതിനാലാണ് പരിപാടി പൂര്‍ത്തിയാകുംമുമ്പ് വേദി വിട്ടത്. പരിപാടിയില്‍ പങ്കെടുത്തതിന് പ്രതിഫലം നല്‍കിയില്ലെന്നും ശ്വേതയുടെ മൊഴിയില്‍ പറയുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Swetha Menon, Peethambara Kurup, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.