അഗര്‍ത്തല: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ മൂന്നുപേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി.
മാമിത് ജില്ലയിലെ ദംപാരേങ്ഗുലി ഗ്രാമത്തിലാണ് സംഭവം. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ എന്‍എല്‍എഫ്ടി (നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര ഉത്തരവാദിത്തം ഏറ്റെടുത്തു.
ത്രിപുരയുടെയും മിസോറാമിന്റെയും അതിര്‍ത്തിയിലാണ് ഈ ഗ്രാമം. ഗ്രാമത്തിന്റെ മറ്റൊരതിര്‍ത്തി ബംഗ്ലാദേശുമായി തൊട്ടുകിടക്കുന്നു. ബംഗ്ലാദേശിലാണ് തീവ്രവാദസംഘടന പ്രവര്‍ത്തിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരെ അതിര്‍ത്തി കടത്തി ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kidnapping


No comments:
Post a Comment