ബര്‍മിംഗ്ഹാം: നവജാതശിശുവിനെ പൊതിഞ്ഞ് പ്ലാസ്റ്റിക് ബാഗിലാക്കി പാര്‍ക്കില്‍ ഉപേക്ഷിച്ച് ശേഷം കടന്നുകളഞ്ഞു അമ്മയെ പോലീസ് തിരയുന്നു. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിലാണ് സംഭവം. സ്റ്റെച്ച്ഫോര്‍ഡ് മേഖലയിലെ കമ്മ്യൂണിറ്റി പാര്‍ക്കില്‍ വൈകുന്നേരം നടക്കാനിറങ്ങിയവരാണ് കുട്ടിയെ കണ്ടെത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുഞ്ഞ് അപകടനില തരണം ചെയ്യുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ചെന്നു കരുതപ്പെടുന്ന യുവതിക്കായി തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ ആരായാലും പുറത്തുവരണമെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ജാക് ഹാര്‍ഡി പ്രഖ്യാപിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് അടിയന്തര വൈദ്യപരിരക്ഷ ആവശ്യമായിരിക്കുമെന്നും അതിനായി അവരെ എത്രയും വേഗം കണ്ടുപിടിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവതിയെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസില്‍ വിവരമറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ വോര്‍സെസ്റ്ററില്‍ ഷോപ്പിംഗ്ബാഗിനുള്ളിലാക്കിയ നിലയില്‍ ഒരു ആണ്‍കുഞ്ഞിനെ വീട്ടുപടിക്കല്‍ കണ്ടെത്തിയിരുന്നു. ഒരു മാസത്തിനു ശേഷം കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Park, Police, Case
No comments:
Post a Comment