Latest News

നാലാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് ഒരുങ്ങി


ഉദുമ: പുതുക്കിപ്പണിത നാലാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തിലുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കും.

ചടങ്ങില്‍ കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും. ഡോ. സയ്യിദ് അബ്ദുല്ല അബ്ദുല്‍ ഖാദിര്‍ അല്‍ ഹാഷ്മി ദുബൈ മുഖ്യാതിഥിയായിരിക്കും.
കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുല്‍റഹിമാന്‍ മൗലവി, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, ഹമീദ് മാങ്ങാട്, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ബുഖാരി, യുസഫ് ഫൈസി, അബൂബക്കര്‍ ഹനീഫി, അബ്ദുല്‍ അസീസ് ദാരിമി, എന്‍.ബി കരീം, കെ.എ ഷുക്കൂര്‍, സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.