Latest News

ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി അടക്കമുള്ളവര്‍ ഒളി ക്യാമറയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: ഒരു വര്‍ഷം പ്രായമാകും മുന്‍പ് രാജ്യത്തെ ഒഴിവാക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി രൂപപ്പെട്ട ആം ആദ്മി പാര്‍ട്ടി വീണ്ടും വിവാദത്തില്‍. പാര്‍ട്ടി അനധികൃതമായി ഇലക്ഷന്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് പുതിയ വിവാദം തലപൊക്കിയത്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ഫണ്ടിലേക്ക് അനധികൃതമായി പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ‘മീഡിയസര്‍ക്കാര്‍ ഡോട് കോം’ എന്ന സ്വകാര്യ വെബ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പുറത്തുവന്നു.

ആം ആദ്മിയിലെ ഏറ്റവും സമ്പന്നയായ ഷാസിയ ഇല്‍മി, കുമാര്‍ വിശ്വാസ്, മനോജ് കുമാര്‍, ദിനേശ് മൊഹാനിയ, സംഗം വിഹാര്‍, ഇര്‍ഫ്രാന്‍ ഖാന്‍, മുകേഷ് ഹൂഡ, പ്രകാശ് എന്നീ സ്ഥാനാര്‍ത്ഥികളാണ് രസീതുകള്‍ കൂടാതെ പണം സ്വീകരിച്ചത്. പണം വാങ്ങുമ്പോള്‍ രസീത് മറ്റ് രേഖകള്‍ എന്നിവ ഇവര്‍ നല്‍കിയില്ലെന്ന് പറയുന്നു.

വെബ് പോര്‍ട്ടല്‍ അധികൃതര്‍ പോക്കറ്റ് കാമറയുമായി സമീപിച്ചാണ് പണം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതേസമയം, സംഭവത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിയിച്ചാല്‍ അവരെ മത്സരിപ്പിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) സീനിയര്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. രസീത് കൂടാതെ 15 ലക്ഷം വാങ്ങിയെന്ന് ഷാസിയ ഇല്‍മി സമ്മതിച്ചതായാണ് വിവരം. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാമെന്നും ഇല്‍മി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Camera

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.