മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ട് സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങളായ സഹോദരങ്ങള്‍ വെട്ടേററ് മരിച്ചു.
കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത്‌വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42) എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാന് (54) ഗുരുതരമായി പരുക്കേറ്റു.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കാറില്‍ വരികയായിരുന്ന മൂവരെയും തടഞ്ഞുനിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ക്രൂരമായി വെട്ടുകയായിരുന്നു.
കല്ലാംകുഴി സുന്നി ജുമുഅ മസ്ജിദില്‍ ഒരു സംഘടനയുടെ പിരിവിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. പള്ളിയില്‍ പിരിവ് നടത്തുന്നതിനെതിരെ വഖ്ഫ് ബോര്‍ഡില്‍ നിന്ന് ഹംസ വിധി സമ്പാദിച്ചിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്ന് വിവരം.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ചും കുഞ്ഞിഹംസ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
UPDATE
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment