ആലപ്പുഴ: ഹൗസ് ബോട്ട് കേന്ദ്രീകരിച്ച് ആലപ്പുഴയില്‍ നടക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ച് വിവരം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. നെടുമുടി സ്വദേശിയായ യുവതി രാമങ്കരി പോലീസില്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഇതുവരെ നടപടിയെടുക്കാത്തത്.
തന്റെ ഭര്‍ത്താവും സഹോദരനും ചേര്‍ന്നു നടത്തുന്ന ഹൗസ്‌ബോട്ടിലാണ് വന്‍തോതിലുള്ള പെണ്‍വാണിഭം നടക്കുന്നതായി യുവതി മൂന്നരമാസം മുന്‍പ് പോലീസിനെ അറിയിച്ചത്. ഹൗസ്‌ബോട്ടില്‍ പെണ്‍വാണിഭം നടക്കുന്നതായി അറിഞ്ഞതോടെ യുവതിയെ ഭര്‍ത്താവ് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പറയുന്നു.
ഭര്‍ത്താവും ഭര്‍തൃസഹോദരനും ചേര്‍ന്ന് ആലപ്പുഴ ഫിനിഷിംഗ് പോയിന്റിലുള്ള സ്ഥാപനത്തില്‍ ഹൗസ്‌ബോട്ട് കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭമാണ് നടത്തുന്നതെന്ന് 4മാസം മുമ്പാണ് യുവതി തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദ്യം ചെയ്തതോടെ യുവതിക്ക് ഭീഷണിയും മര്‍ദ്ദനവുമായി. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ഒന്നരവര്‍ഷം മുമ്പാണ് നെടുമുടി സ്വദേശിയായ യുവതിയെ ചേര്‍ത്തല വേളാരവട്ടം സ്വദേശി ആനന്ദന്‍ വിവാഹം കഴിച്ചത്. കല്യാണ ശേഷം ഭര്‍തൃസഹോദരന്‍ മുരളി യുവതിയുടെ 40പവന്റെ ആഭരണങ്ങളെല്ലാം വാങ്ങിവെച്ചു.
കേസ് പണംകൊടുത്ത് ഒതുക്കി തീര്‍ക്കുമെന്നും ഇനിയും ശബ്ദിച്ചാല്‍ ഇല്ലാതാക്കിക്കളയുമെന്നും ആനന്ദനും സഹോദരന്‍ മുരളിയും ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alappuzha, Sex Racket, Complaint

No comments:
Post a Comment