Latest News

ആത്മഹത്യാക്കുറിപ്പ് വീഡിയോയിലാക്കി ഭാര്യയ്ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

മുംബയ്: ആത്മഹത്യാക്കുറിപ്പ് വീഡിയോയില്‍ ചിത്രീകരിച്ച് ഭാര്യയ്ക്ക് അയച്ചു നല്‍കിയ ശേഷം യുവാവ് ജീവനൊടുക്കി. മുംബയില്‍ ബിസിനസുകാരനായ ജയേഷ് റൗത്താണ് പ്രതീക്ഷനഗറിലെ അപാര്‍ട്ട്‌മെന്റിലെ ഫാനില്‍ ഈ മാസം 18ന് തൂങ്ങിമരിച്ചത്.

മരിക്കുന്നതിന് മുന്പ് 44 മിനിട്ട് ദൈര്‍ഘ്യമുള്ള ആത്മഹത്യാ വിവരണവും ജയേഷ് റെക്കാഡ് ചെയ്തിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഇരുപത്തിമൂന്നുകാരിയായ തൃപ്തിയും കാമുകന്‍ രാജേഷ് വര്‍മയുമാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ഭാര്യയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ഭാര്യ പരപുരുഷ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാവാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് വീഡിയോയില്‍ പറയുന്നു. തന്റെ മൃതദേഹം കാണാന്‍ സിയോന്‍ ആശുപത്രിയില്‍ എത്താനും ഭാര്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബയ് സിദ്ധിവിനായക് ക്ഷേത്രത്തിന് സമീപം പൂക്കട നടത്തി വരികയായിരുന്നു ജയേഷ്. വര്‍മയുമായി ബന്ധമുണ്ടെന്ന് തൃപ്തി രാജേഷിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തല പൊക്കിയതെന്ന് പൊലീസ് പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Mumbai, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.