Latest News

തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബിജു ബ്ലാക്ക്‌മെയിലിംഗിന് ശ്രമിച്ചിരുന്നതായി സരിത

കൊല്ലം: തന്റെ നഗ്നഫോട്ടോകള്‍ എടുത്ത് ബിജു രാധാകൃഷ്ണന്‍ ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് സരിതയുടെ മൊഴി. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മി വധക്കേസ് വിചാരണയ്ക്കിടെയാണ് സരിത ഇക്കാര്യം കോടതി മുമ്പാകെ പറഞ്ഞത്.

തന്റെ നഗ്നചിത്രങ്ങള്‍ എടുക്കുകയും, ഈ ഫോട്ടോകള്‍ കാട്ടി ബിജു ഭീഷണിപ്പെടുത്തുകയും പലരില്‍ നിന്നും പണം തട്ടുകയും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ഇത്തരത്തിലാകാം ആദ്യ ഭാര്യ രശ്മിയെ വധിച്ചതെന്നും സരിത മൊഴി നല്‍കി. നിയമപരമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബിജു അകന്നതെന്നും സരിത കോടതിയില്‍ പറഞ്ഞു.

മന്ത്രിമാരുമൊത്തുള്ള സരിതയുടെ പല ചിത്രങ്ങളും വീഡിയോകളും തന്റെ കയ്യിലുണ്ടെന്ന് ബിജു നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ സരിതയുടെ മൊഴി പലര്‍ക്കും ഞെട്ടലുണ്ടാക്കുമെന്നുറപ്പാണ്. മൊഴി നല്‍കുന്നതിനിടെ സരിത പല തവണ പൊട്ടിക്കരഞ്ഞു.

രശ്മിയില്‍ ബിജുവിനുണ്ടായ മകനും തന്റെ അമ്മയെ കൊന്നത് അച്ഛനാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെയും ചുമത്തിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha, Solar case, Court, Biju Radhakrishnan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.