Latest News

സുന്ദരികളായ യുവതികളുടെ സാഹായത്തോടെ പണം തട്ടുന്ന സംഘം അറസ്റ്റില്‍

ഉള്ളാള്‍ : സമ്പന്നരായ യുവാക്കളില്‍ നിന്നും പണം തട്ടിയെടുക്കാനായി സുന്ദരികളായ യുവതികളെ യുവാക്കളുടെ അടുത്തേക്ക് പറഞ്ഞയച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘം അറസ്റ്റില്‍. ഉള്ളാളിലെ ഇല്യാസ്, മുക്കച്ചേരിയിലെ ആസിഫ്, ബോളയാറിലെ ഷൗക്കത്തലി എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ കൂട്ടുപ്രതികളായ മുബാറക്, ജലീല്‍, ഇമ്രാന്‍, അല്‍ത്താഫ്, നവാസ് എന്നിവരെ പോലീസ് അന്വേഷിച്ചുവരികയാണ്. ബേക്കറിക്കട നടത്തുന്ന ഒരു യുവാവിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്നതിനിടയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവാവിന്റെ അടുത്തേക്ക് സുന്ദരിയായ യുവതിയെ പറഞ്ഞുവിടുകയും മുറിയില്‍ വെച്ച് പലതരത്തിലുള്ള ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഫോട്ടോ കാട്ടി 27 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അഞ്ചുലക്ഷം രൂപ നല്‍കാമെന്നേറ്റ യുവാവ് പണം എടുത്തുകൊണ്ടുവരാമെന്ന വ്യാജേന പുറത്തുകടന്ന് നാട്ടുകാരെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സംഘത്തെ പിടികൂടി. തട്ടിപ്പു സംഘത്തെ വിശദമായി ചോദ്യംചെയ്താല്‍ സമാനരീതിയില്‍ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരം പുറത്തുവരുമെന്ന നിഗമനത്തിലാണ് പോലീസ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.