ശരീരത്തില്‍ തീകൊളുത്തി മനുഷ്യ ചൂട്ട് ആയ 33 കാരന്‍ റെക്കോഡ് തകര്‍ത്തു. ശരീരം കത്തിച്ച് 5 മിനിറ്റ് 41 സെക്കന്‍ഡ് നേരം നടന്നാണ് ഓസ്ട്രിയയിലെ ജോ ടോഡ്റ്റലിംഗ് റെക്കോഡുകള്‍ ഭേദിച്ചത്. ഓസ്ട്രിയന്‍ നഗരമായ ആല്‍സ്ബര്‍ഗില്‍ വെച്ചായിരുന്നു ജോ നടത്തിയ ഗംഭീരന്‍ പ്രകടനം. സ്റ്റണ്ടിനുവേണ്ടി ജോയുടെ ഭാര്യ ജൂലിയ ആണ് ശരീരത്തില്‍ തീകൊളുത്തിയത്. എന്നാല്‍, ഗിന്നസില്‍ അപകടം പിടിച്ച റെക്കോഡുകള്‍ ഉള്‍പ്പെടുത്താറില്ല. മാത്രവുമല്ല, ഓക്‌സിജന്‍ സപ്ലൈ ഇല്ലാതെ തന്നെ ശരീരമാസകലം കത്തിച്ചുനിന്നെന്ന റെക്കോഡ് നേടാനും ജോയ്ക്ക് കഴിഞ്ഞില്ല.
അമേരിക്കയിലെ ജെയ്‌സണ്‍ ഡുമെനിഗോയുടെ റെക്കോഡ് ആണ് ജോ ഭേദിച്ചത്. അഞ്ച് മിനിറ്റും 25 സെക്കന്‍ഡുമായിരുന്നു ജെയ്‌സണിന്റെ പ്രകടനം നീണ്ടുനിന്നത്. ഗിന്നസ് റെക്കോഡ് ലഭിക്കാത്തതിനാല്‍ പ്രൊഫഷണല്‍ സീനുകള്‍ക്ക് വേണ്ടി മാത്രമായാണ് ഇത്തരം അഭ്യാസപ്രകടനങ്ങള്‍ ചെയ്യുന്നത്. ദി മോനുമെന്റ്‌സ് മെന്‍ വിത് ജോര്‍ജ് ക്ലൂണി എന്ന ചിത്രത്തില്‍ ജോ തന്റെ സറ്റണ്ട് രംഗങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News


No comments:
Post a Comment