Latest News

തൃക്കണ്ണാട് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്യണം: ഹിന്ദു ഐക്യവേദി

തൃക്കണ്ണാട്: ക്ഷേത്രത്തിലെ വാതില്‍കാപ്പ് തസ്തികാ നിയമനത്തില്‍ അഴിമതി നടത്തിയെന്ന് ആരോപണ വിധേയനായ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. വാസുദേവന്‍ നമ്പൂതിരിയെ സസ്‌പെന്റ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത് ആവശ്യപ്പെട്ടു. 

ക്ഷേത്രതന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തൃക്കണ്ണാട് അരളിത്തായ കുടുംബത്തിലെ ഊഴമനുസരിച്ച് രണ്ട് മുതിര്‍ന്ന അംഗങ്ങളെ നിയമിക്കുന്നതിനു പകരം ഒരാള്‍ക്കു മാത്രം നിയമനം നല്‍കി ക്ഷേത്ര തന്ത്രിയുടെ അഭിപ്രായത്തെ ധിക്കരിക്കുകയും ഫയലില്‍ കൃത്രിമത്വം കാണിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയ്യും ചെയ്ത വാസുദേവന്‍ നമ്പൂതിരി ഗുരുതരമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. 

പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് കഴകക്ഷേത്രങ്ങളും സ്ഥാനികന്മാരും, ഭക്തജനങ്ങളും ഏകസ്വരത്തില്‍ ആവശ്യപ്പെട്ടിട്ടും ഇതിനെ നിരാകരിക്കുകയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചെയ്തത്. ട്രസ്റ്റി ബോര്‍ഡിനെയും തെറ്റിദ്ധരിപ്പിച്ചാണ് അനധികൃത നിയമനം നടത്തിയത്. അദ്ദേഹത്തിന്റെ നിക്ഷിപ്ത താല്‍പര്യമാണ് ഇതിന്റെ പിന്നിലെ എന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു.
ക്ഷേത്രതന്ത്രി, ചെയര്‍മാനു നല്‍കിയ കത്തും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനെ ഏല്‍പ്പിക്കാതെ പൂഴ്ത്തിവച്ചതായി ഹിന്ദുഐക്യവേദി ആരോപിച്ചു. ക്ഷേത്രത്തിനകത്തെ ആചാരാനുഷ്ഠാനങ്ങളില്‍ ക്ഷേത്രതന്ത്രിയുടെ അഭിപ്രായമാണ് അന്തിമം എന്നിരിക്കെ തന്ത്രിയുടെ അഭിപ്രായത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ക്ഷേത്ര വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. 

ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഹിന്ദുകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രത്തില്‍ അഹിന്ദുക്കളെ കൂടി ഉള്‍പ്പെടുത്തി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്ത എക്‌സിക്യൂട്ടീവ് ഓഫീസര്‍, നിയമന പ്രശ്‌നത്തില്‍ തന്ത്രികളുടെ സാന്നിദ്ധ്യത്തില്‍ കഴകക്ഷേത്ര സ്ഥാനികരുടെയും, പ്രതിനിധികളുടെയും യോഗം വിളിച്ചു കൂട്ടി പ്രശ്‌ന പരിഹാരം തേടാത്തതെന്തെന്ന് എന്ന് വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. 

എ. വാസുദേവന്‍ നമ്പൂതിരി, എക്‌സിക്യൂട്ടീവ് സ്ഥാനത്തുതുടരാന്‍ യോഗ്യതയില്ലാത്തയളാണെന്ന് പ്രവീണ്‍ കുമാര്‍ കോടോത്ത് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.