കാസര്‍കോട്: സജീവ സുന്നീ പ്രവര്‍ത്തകനും ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന ഇമാമും മദ്‌റസാധ്യാപകനുമായ കെ കെ അബൂബക്കര്‍ മൗലവി കക്കാട് (55) കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുു അന്ത്യം. കോഴിക്കോട് മുക്കം കക്കാട് സ്വദേശിയാണ്.
ആലംപാടി യതീംഖാന പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുകയയിരുന്നു
ആലംപാടി യതീംഖാന പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുകയയിരുന്നു
കാസര്‍കോട് ജില്ലയിലെ വിവിധ മഹല്ലുകളില്‍ കഴിഞ്ഞ 30 വര്‍ഷമായി ഖത്തീബ്, ഇമാം, മുഅദ്ദീന്‍, മദ്‌റസാധ്യാപകന്‍ തുടങ്ങിയ നിലകളില്‍ സേവനം ചെയ്തുവരികയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് കാസര്‍കോട്ട് വലിയൊരു സുഹൃദ്ബന്ധമുണ്ട്. സുന്നീ സംഘടനാസ്ഥാപന പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു.
പരേതനായ കക്കാട് ഉണ്ണിയേന്‍ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് സ്വാലിഹ് (സഊദി), ഫുളൈല, ജുവൈരിയ, ഹാദിയ. മരുമക്കള്‍: മുഹ് യിദ്ദീന്‍ തിരുവമ്പാടി. അബ്ദുസലാം ചാരക്കുറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment