Latest News

ബാബ്‌റി ദിനം : പതിവിനു വിപരീതമായി കാസര്‍കോട്‌


കാസര്‍കോട്‌ : ബാബ്‌റി ദിനത്തില്‍ പതിവിനു വിപരീതമായി കാസര്‍കോട്‌ ജനജീവിതം സാധാരണ നിലയില്‍. ചുരുക്കം ചില ബസുകള്‍ സര്‍വ്വീസ്‌ നടത്താത്തതൊഴിച്ചാല്‍ കെ എസ്‌ ആര്‍ ടി സി ഉള്‍പ്പെടെയുള്ള മിക്ക ബസുകളും സര്‍വ്വീസ്‌ നടത്തി. നഗരത്തിലെ മിക്ക കടകളും തുറന്നു പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാലയങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ ബാബ്‌റി ദിനമായ ഡിസംബര്‍ ആറിനു ജില്ലയില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്‌ ഉളവാക്കിയിരുന്നത്‌. രാഷ്ട്രീയ സംഘടനകളോ മറ്റോ ഹര്‍ത്താല്‍ പ്രഖ്യാപിക്കാതെ തന്നെ അപ്രഖ്യാപിത ഹര്‍ത്താല്‍ ഉണ്ടാകുന്നത്‌ പതിവായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഭിന്നമായി ഇത്തവണ പറയത്തക്ക അനിഷ്ടസംഭവങ്ങളോ മറ്റോ ഉണ്ടായിരുന്നില്ലെന്നതും സര്‍വ്വീസ്‌ നടത്തുന്ന ബസുകള്‍ക്ക്‌ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന്‌ ജില്ലാ പോലീസ്‌ ചീഫ്‌ അറിയിച്ചിരുന്നതും നഗരം പതിവുപോലെ പ്രവര്‍ത്തിക്കുന്നതിന്‌ സഹായകമായി.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‌ മുന്‍കരുതലായി കാസര്‍കോട്‌, എരിയാല്‍, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ നിന്നും ഇരുപതോളം പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. പതിവില്‍ നിന്നും വ്യത്യസ്‌തമായി നാട്ടുകാരുടെ സഹകരണത്തോടെയായരുന്നു പോലീസ്‌ മുന്‍ കരുതല്‍ നടപടി. പോലീസ്‌ പട്രോളിംഗിനു പുറമെ മഫ്‌ടിയിലും പോലീസുകാരെ നിയോഗിച്ച്‌ സമധാനം ഉറപ്പുവരുത്തുന്നതിന്‌ ജില്ലാ ഭരണകൂടം തയ്യാറായത്ത്‌ ജനങ്ങളുടെ പ്രശംസയ്‌ക്ക്‌ ഇടയാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.