നടി ശാലു മേനോന്റെ പാലു കാച്ചലിനു പങ്കെടുത്തത് വെറും രണ്ടു മിനിറ്റ് മാത്രമാണെന്ന പ്രസ്താവന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കുടിപ്പിച്ച വെള്ളം ചില്ലറയല്ല. ഇപ്പോഴിതാ തിരുവഞ്ചൂരിന്റെ "രണ്ടു'മിനിറ്റിനെയും കടത്തിവെട്ടി ഇടവേള ബാബുവിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് റവന്യൂ ഇന്‍റലിജന്‍സ് തന്നെ ചോദ്യം ചെയ്തതു കഷ്ടിച്ചു 15 മിനിറ്റ് മാത്രമാണെന്നാണ് ഇടവേളയുടെ അവകാശവാദം.
നേരത്തേ ബാബുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും കസ്റ്റഡിയില്‍ ബാബു പൊട്ടിക്കരഞ്ഞെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് ഒരു സിനിമാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ബാബു അവകാശപ്പെട്ടത്. സിനിമാ താരങ്ങളുടെ സംഘടനയായ "അമ്മ'യുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ നബീലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയായിരുന്നുവെന്നാണ് ഫ്‌ളാറ്റിലെ സെക്യൂരിറ്റി വെളിപ്പെടുത്തിയിരുന്നു.
ഇത് തെറ്റാണെന്നാണ് അഭിമുഖത്തില്‍ ഇടവേള ബാബു അവകാശപ്പെടുന്നത്. ആരുടെയും ഔദാര്യം സ്വീകരിക്കുന്ന വ്യക്തിയല്ല താനെന്നും ബാബു വ്യക്തമാക്കുന്നു. ദുബായില്‍നിന്നു മടങ്ങുമ്പോള്‍ ഒരു പേന പോലും കൊണ്ടുവരാറില്ല. ആരുടെയും വീടുകളില്‍ പോയി താമസിക്കുന്ന പതിവുമില്ല. യാത്രകളില്‍ ഹോട്ടല്‍ റൂമുകളിലാണ് തങ്ങുന്നത്. ഏതെങ്കിലും സുഹൃത്തുക്കള്‍ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചാല്‍ പോയിട്ടു തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നബീലിനെ കാണാന്‍ പോയതെന്നും ഇടവേള വ്യക്തമാക്കുന്നു. അസിസ്റ്റന്‍റ് ഡയറക്ടറായ ലോയിഡ് എന്ന സുഹൃത്ത് നിര്‍മാതാവിനെ തെരയുകയായിരുന്നു. അപ്പോഴാണ് നബീലിന്റെ കാര്യം ഓര്‍മ്മ വന്നത്. സംസാരിച്ചപ്പോള്‍ അയാള്‍ക്കും സമ്മതമായി. കഥ പറയാന്‍ ഫ്‌ളാറ്റില്‍ ചെല്ലുമ്പോള്‍ താനും ഒപ്പം വേണമെന്ന് നബീല്‍ ആവശ്യപ്പെട്ടു . അങ്ങനെയാണ് ലോയിഡിനൊപ്പം ഫ്‌ളാറ്റില്‍ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നുതവണയാണ് നബീലിന്റെ ഫ്‌ളാറ്റില്‍ പോയത്. മൂന്നും ഈ പ്രോജക്ടുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഓരോ പ്രാവശ്യവും ഫ്‌ളാറ്റിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പും വച്ചിരുന്നതായി ഇടവേള ബാബു അവകാശപ്പെടുന്നു. ബാബുവിനു പുറമേ വിവാഹമോചനം നേടിയ മറ്റൊരു നായിക നടിയുടെയും പേര് നബീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. നബീലിനൊപ്പം ഇവര്‍ ദുബായി യാത്ര നടത്തിയതായും വാര്‍ത്ത പ്രചരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Edavela Babu, Movie, Artist, Gold Case

No comments:
Post a Comment