Latest News

കളക്‌ട്രേറ്റ് വളയല്‍: വാഹന പ്രചരണ ജാഥകള്‍ 14ന് ആരംഭിക്കും

കാസര്‍കോട്: നിയമന നിരോധനം, അഴിമതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 23ന് കളക്‌ട്രേറ്റ് വളയല്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം ഡിസംബര്‍ 14 മുതല്‍ 18 വരെ ജില്ലയില്‍ 2 വാഹന പ്രചരണ ജാഥ പര്യടനം നടത്തും.

ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ലീഡറും ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ മനേജരുമായ വടക്കന്‍ മേഖല ജാഥ 14ന് വൈകുന്നേരം 4 മണിക്ക് പെരിയാട്ടടുക്കത്ത് വെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. 18ന് ഹൊസങ്കടിയില്‍ നടക്കുന്ന ജാഥയുടെ സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് അഡ്വ. കെ രാജ്‌മോഹന്‍ ലീഡറും സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍ മനേജരുമായ തെക്കന്‍ മേഖല ജാഥ 14ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് വെച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

18ന് വെള്ളച്ചാലില്‍ നടക്കുന്ന ജാഥയുടെ സമാപന സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജാഥാ സ്വീകരണങ്ങളും 23 ന്റെ കളക്‌ട്രേറ്റ് വളയല്‍ പ്രക്ഷോഭവും വിജയിപ്പിക്കുന്നതിന് മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.