കായംകുളം: സൗദി ജയിലില്‍ പ്രവാസി മലയാളി മരിച്ചത് ബന്ധുക്കളറിഞ്ഞത് ഏഴുമാസത്തിനുശേഷം മറ്റൊരു പ്രവാസി അയച്ചു കൊടുത്ത പഴയ പത്രത്താളില്‍ നിന്ന്. ഹൗസ് ഡ്രൈവറുടെ ജോലിക്കായി സൗദിയിലേക്കു പോയ കായംകുളം ഐക്യജങ്ഷന്‍ കൊട്ടയ്ക്കാട്ട് കിഴക്കേതറയില്‍ സുരേഷ്‌കുമാറിന്റെ മരണമാണു മാസങ്ങള്‍ക്കുശേഷം ബന്ധുക്കള്‍ അറിഞ്ഞത്.
കഴിഞ്ഞ മാര്‍ച്ചില്‍ സുരേഷ്‌കുമാര്‍ സൗദിയിലേക്കു പോയതില്‍പ്പിന്നെ യാതൊരു വിവരവും ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നില്ല. ഐക്യജങ്ഷന്‍ സ്വദേശി നിസാമെന്ന മറ്റൊരു പ്രവാസിയാണ് കഴിഞ്ഞയാഴ്ച പഴയ പത്രത്തില്‍ നിന്നു മരണവിവരം അറിയുന്നത്. ഇദ്ദേഹം വാര്‍ത്ത അച്ചടിച്ചു വന്ന പത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തെപ്പറ്റി സൗദി പോലിസിനെ ഉദ്ധരിച്ച് പത്രത്തില്‍ വിവരിക്കുന്നതിങ്ങനെ: ഏഴുമാസം മുമ്പ് മാനസികനില തെറ്റിയനിലയില്‍ സൗദിയിലെ റഫ്അ ബസ് സ്‌റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടയില്‍ സുരേഷിനെ സൗദി പോലിസ് കണ്ടു. പിടികൂടി ചോദ്യംചെയ്യുന്നതിനിടയില്‍ ഇയാള്‍ പോലിസിനെ വെട്ടിച്ചു വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആത്മഹത്യാശ്രമത്തിനു കേസെടുക്കുകയും ചെയ്തു.
പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ജയിലിലേക്കു മാറ്റി. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം സുരേഷിനെ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ചേര്‍ത്തല കൊച്ചുകരിയില്‍ വേലൂര്‍വെട്ടത്ത് സോമന്‍-ഗൗരി ദമ്പതികളുടെ മകനാണ്. കൊട്ടയ്ക്കാട്ട് കിഴക്കേതറയില്‍ ഷൈലജയെ വിവാഹം കഴിച്ചു ഭാര്യവീട്ടില്‍ താമസിച്ചുവരുകയായിരുന്നു. മേസ്തിരിപ്പണിക്കാരനായ സുരേഷ് ആദ്യം മസ്‌കത്തില്‍ പോവുകയും മതിയായ ശമ്പളമില്ലാത്തതിനാല്‍ നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഹൗസ് ഡ്രൈവറായി സൗദിയിലേക്കു പോയത്. ഇതിനുശേഷം സുരേഷ്‌കുമാറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. സുരേഷ്‌കുമാറിന് സജ്ജു(12), സച്ചു(8) എന്നീ രണ്ടു മക്കളുണ്ട്. ഷൈലജയുടെ പിതാവ് രവീന്ദ്രനാണ് ഷൈലജയെയും മക്കളെയും സംരക്ഷിച്ചിരുന്നത്. കഴിഞ്ഞയാഴ്ച രവീന്ദ്രനും മരിച്ചതോടെ ഷൈലജയും മക്കളും തീര്‍ത്തും അനാഥരായിരിക്കുകയാണ്. സുരേഷ്‌കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാരും ബന്ധുക്കളും നടത്തിക്കൊണ്ടിരിക്കുകയാണ്.

Thejas
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment