എരുമപ്പെട്ടി: തിപ്പല്ലൂരിലെ വീട്ടില്‍നിന്നു മോഷണംപോയ 40 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 30 പവന്‍ മോഷണം നടന്ന വീട്ടിലെ കാര്‍പോര്‍ച്ചില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ മോഷ്ടാവ് എഴുതിയ കത്തും ഉപേക്ഷിക്കപ്പെട്ട സ്വ ര്‍ണാഭരണങ്ങള്‍ക്കൊപ്പം ലഭിച്ചു.
വ്യാഴാഴ്ച ഉച്ചക്കാണ് തിപ്പല്ലൂര്‍ അകമല രാധാകൃഷ്ണന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ പ്ലാസ്റ്റിക് കവറിലാക്കി സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണെ്ടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാധാകൃഷ്ണന്റെ വീട്ടില്‍നിന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയത്.
എരുമപ്പെട്ടി പോലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാധാകൃഷ്ണന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കാര്‍പോര്‍ച്ചില്‍ ഒരു പ്ലാസ്റ്റിക് കവര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തന്റെ ഭര്‍ത്താവിന്റെ ഹൃദയ ശസ്ത്രക്രിയക്കു വേണ്ടിയാണ് മകന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്നും ബാക്കിയുള്ള ആഭരണങ്ങള്‍ ഉടന്‍ എത്തിക്കുമെന്നും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മോഷ്ടിച്ച പണം ഉപയോഗിച്ചു തനിക്ക് ചികില്‍സിക്കേണ്ടെന്ന ഭര്‍ത്താവിന്റെ ഉപദേശത്തെ തുടര്‍ന്നാണ് സ്വര്‍ണം ഇവിടെ വയ്ക്കുന്നതെന്നും മകനെ കേസില്‍പ്പെടുത്തരുതെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment