മംഗലാപുരം: പെണ്‍കുട്ടികളുടെ ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും അശ്ലീല സന്ദേശങ്ങളയക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സജിപ മുഡ നഗ്രിയിലെ യശ്വന്ത്(25) ആണ് അറസ്റ്റിലായത്. ഇയാള്‍ അടയ്ക്ക സംസ്‌കരണ തൊഴിലാളിയാണ്.
വഴിയില്‍നിന്ന് ഒരിക്കല്‍ ഇയാള്‍ക്ക് ഒരു സിംകാര്‍ഡ് കളഞ്ഞുകിട്ടിയിരുന്നു. ഒരു പെണ്‍കുട്ടിയുടേതായിരുന്നു ഇത്. ഇതില്‍നിന്ന് കിട്ടിയ നമ്പറുകളില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. ഇത് ശീലമായപ്പോള്‍ തന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുടെ നമ്പര്‍ ശേഖരിച്ച് അവരെ വിളിക്കാനും അശ്ലീല സന്ദേശങ്ങള്‍ അയക്കാനും തുടങ്ങി.
പലതവണ ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഫോണില്‍ വിളിച്ച് തന്നെ കാണാന്‍ വരാന്‍ ആവശ്യപ്പെടുകയും സമ്മതിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു രീതി. കഴിഞ്ഞദിവസം ഒരു പെണ്‍കുട്ടി നല്കിയ പരാതിയെത്തുടര്‍ന്നാണ് ടൗണ്‍പോലീസ് ഇന്‍സ്‌പെക്ടര്‍ കബ്ബാള്‍ രാജ് യശ്വന്തിനെ അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment