മംഗലാപുരം: കാമുകിയുമായി വിവാഹം നിശ്ചയിച്ച ദിവസം യുവാവ് വീട്ടിലെ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു. കുന്ദാപുര തെക്കട്ടെ കെദൂരിലാണ് സംഭവം. ഹാഡിമനെയിലെ നാഗയ്യയുടെയും ഗിരിജമ്മ ഷെട്ടിയുടെയും മകന്‍ സതീഷ് ഷെട്ടി(30) യാണ് മരിച്ചത്. ബാംഗ്ലൂരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം നടത്തുകയായിരുന്നു.
എസ്.എസ്.അസോസിയേറ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന സതീഷ് ബാംഗ്ലൂരിലെ പെണ്‍കുട്ടിയുമായി അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ധര്‍മസ്ഥലയില്‍ വിവാഹിതരാവാമെന്ന് കാമുകിക്ക് സതീഷ്‌ഷെട്ടി ഉറപ്പുനല്‍കിയിരുന്നുവത്രെ. തന്റെ വീട്ടുകാരെ താന്‍ കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും പറഞ്ഞു.
ഇതുപ്രകാരം പെണ്‍വീട്ടുകാര്‍ സിശ്ചിതദിവസം രാവിലെ ധര്‍മസ്ഥലയിലെത്തി. എന്നാല്‍ സതീഷിനെയോ വീട്ടുകാരെയോ കണ്ടില്ല. തുടര്‍ന്ന് സതീഷിന്റെ സഹോദരന് ഫോണ്‍ ചെയ്തു. അപ്പോഴാണ് അവര്‍ ഇങ്ങനെയൊരു വിവാഹക്കാര്യംതന്നെ അറിയുന്നത്.
തന്റെ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ സതീഷ് വീട്ടില്‍ ഒന്നും പറഞ്ഞിരുന്നില്ല.
ഇക്കാര്യം ചോദിക്കാനായി വീട്ടുകാര്‍ സതീഷിന്റെ മുറിയിലെത്തിയപ്പോള്‍ അവിടെ ആളുണ്ടായിരുന്നില്ല. എല്ലായിടത്തും തിരഞ്ഞ് അവസാനം പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കോട്ട പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:
Post a Comment