Latest News

  

സര്‍ക്കാര്‍നയങ്ങള്‍ സഹകരണമേഖലയെ പ്രതിസന്ധിയിലാക്കി-പിണറായി


നീലേശ്വരം: സംസ്ഥാന സര്‍ക്കാറിന്റെ നയവൈകല്യങ്ങള്‍ സഹകരണമേഖലയെ തകര്‍ക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ജില്ലാ ഹോള്‍സെയില്‍ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോഴ്‌സിന്റെ രജതജൂബിലി ആഘോഷം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാണുന്നതെല്ലാം കൈക്കലാക്കാനുള്ള സര്‍ക്കാര്‍ശ്രമം സഹകരണമേഖലയെ നാശത്തിലേക്ക് എത്തിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ്തന്നെയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് പിണറായി ആരോപിച്ചു. ഇത്തരം നടപടികള്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. പി.കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. കാല്‍നൂറ്റാണ്ടുകാലമായി സംഘം പ്രസിഡന്റായി തുടരുന്ന സമരസേനാനിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ കെ.എം.കുഞ്ഞിക്കണ്ണനെയും സംഘം ചീഫ് പ്രൊമോട്ടര്‍ മുന്‍ എം.എല്‍.എ. അഡ്വ. കെ.പുരുഷോത്തമനെയും പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു.

സംഘത്തിന്റെ ഉപഹാരം കെ.എം.കുഞ്ഞിക്കണ്ണന്‍ പിണറായിക്കും സമ്മാനിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, സി.പി.എം. ജില്ലാസെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, നഗരസഭാധ്യക്ഷ വി.ഗൗരി, മുതിര്‍ന്ന സി.പി.എം. നേതാവ് പി.അമ്പാടി, എ.കെ.നാരായണന്‍, എം.വി.ബാലകൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍, സംഘം സെക്രട്ടറി പി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ.രവി സ്വാഗതവും കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.