Latest News

തളിപ്പറമ്പില്‍ ബൈക്ക് യാത്രക്കാരനായ ചുമട്ടുതൊഴിലാളി ബസിടിച്ച് മരണമടഞ്ഞു

തളിപ്പറമ്പ: ബൈക്ക് യാത്രക്കാരനായ ചുമട്ടുതൊഴിലാളി ബസിടിച്ച് മരണമടഞ്ഞു. കുറുമാത്തൂര്‍ ഡയറിക്ക് സമീപത്തെ പുതിയാറമ്പത്ത് യൂസഫ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.45 ഓടെ പന
ക്കാട് സ്‌കൂള്‍ കയറ്റം കഴിഞ്ഞുള്ള ചൊറുക്കള വെള്ളാരംപാറ വളവിലായിരുന്നു അപകടം.

പഴയങ്ങാടിയില്‍ ചുമട്ടു തൊഴിലാളിയാണ് യൂസഫ്. ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. യൂസഫ് ഓടിച്ച കെ. എല്‍ 60 ഡി 7482 ബൈക്കും തളിപ്പറമ്പില്‍ നിന്ന് ചെമ്പേരിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 58-5455 കെ.പി. ട്രാവല്‍സ് ബസും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച യൂസഫ് ബസിന്റെ മുന്‍വശത്തെ ഗ്ലാസില്‍ വീണ് ഗ്ലാസും തകര്‍ത്ത് റോഡരികില്‍ വീഴുകയായിരുന്നു.ബൈക്ക് ബസിന്റെ അടിയിലേക്ക് ഇരച്ചു കയറി എഞ്ചിനില്‍ കുരുങ്ങി കിടക്കുകയാണ്. യൂസഫിനെ ഉടന്‍ പരിയാരം മെഡി. കോളേജാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. യൂസഫ് ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും അത് ചിന്നിച്ചിതറി പോയിരുന്നു. എസ്.ടി.യു പ്രവര്‍ത്തകനാണ്. 

പരേതനായ കൊറ്റാലംകുന്നില്‍ മുഹമ്മദാണ് പിതാവ്. ഫാത്തിമ മാതാവ്. കുറുമാത്തൂരിലെ തട്ടക്കാരന്‍ മമ്മദിന്റെ മകള്‍ സമീറയാണ് ഭാര്യ. കുറുമാത്തൂര്‍ ഹൈസ്‌കൂള്‍ അഞ്ചാംതരം
വിദ്യാര്‍ത്ഥി ജസീര്‍, അംഗനവാടി വിദ്യാര്‍ത്ഥി ജസീല്‍ മക്കള്‍. ഷെറീഫ ഏക സഹോദരി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Thaliparamba

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.