കാസര്‍കോട്: ഓര്‍ച്ച പാലത്തിന്റെ മാതൃകയില്‍ കേരളത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഗുണമേന്മയയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 11 മാസത്തിനകമാണ് പാലം പണി പൂര്‍ത്തീകരിച്ചത്. ഇത് പൊതുമരാമത്ത്വകുപ്പിന്റെ ചരിത്ര നേട്ടമാണ്. നീലേശ്വരം ഓര്‍ച്ച പാലം നാടിനു സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 20,000 കോടിയുടെ പദ്ധതി അടങ്കല്‍ മന്ത്രിസഭ അംഗീകരിച്ചതില്‍ മുഖ്യ പങ്ക് റോഡുകള്‍ക്കും പാലങ്ങള്‍ക്കു, മോണോ റെയില്‍ പദ്ധതികള്‍ക്കുമാണ് നീക്കി വെച്ചതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാറിന്റെ സമ്പത്ത് ദുര്‍വ്യയം ചെയ്യാതെ സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന കരാറുകാര്‍ മാതൃകയാണ്. ചടങ്ങില്‍ കെ കുഞ്ഞിരമാന്‍ എം എല്‍ എ (തൃക്കരിപ്പൂര്‍ ) അധ്യക്ഷത വഹിച്ചു. പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ വി ഗൗരി, കൗണ്‍സിലര്‍മാരായ ഇബ്രാഹിം പറമ്പത്ത്, വല്‍സല തമ്പാന്, കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി കെ ഫൈസല്‍, കെ പി സതീഷ് ചന്ദ്രന്, ബങ്കളം കുഞ്ഞികൃഷ്ണന്, പി രാധാകൃഷ്ണന്, ഗിരീഷ് കുന്നത്ത്, സുരേഷ് പുതിയിടത്ത്, പ്രമോദ് കരുവളം,വി പി പി മുസ്തഫ, കൊട്ടറ വാസുദേവ്, ഇ കെ കെ പടന്നക്കാട്, റഫീഖ് കോട്ടപ്പുറം, കൈപ്രം കൃഷ്ണന് നായര്‍, ബി സുകുമാരന്‍, എം വിജയന്, പി ജി രാജേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു
പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ സിറാജുദ്ദീന് സ്വാഗതവും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ബഷീര്‍ നന്ദിയും പറഞ്ഞു. റെക്കോര്‍ഡ് വേഗത്തില്‍ പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച കരാറുകാരന് എ അബ്ദുള്‍റഹിമാനെ മന്ത്രിയും എം എല്‍ എയും പ്രത്യേക പുരസ്ക്കാരം നല്കി ആദരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment