Latest News

കാവ്യാ മാധവന്റെ വ്യാജ വിവാഹവാര്‍ത്ത ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി: നടി കാവ്യാ മാധവനും ക്യാമറാമാന്‍ സഞ്ജീവ് മേനോനും വിവാഹിതരാകുകയാണെന്ന വ്യാജവാര്‍ത്ത ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശി സ്റ്റീഫനാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

ഫോറം.ബിസാറ്റ് .കോം (forum.bisat.com )എന്ന വെബ്‌സൈറ്റിന്റെ ഉടമസ്ഥനാണ് സ്റ്റീഫന്‍. കാവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിണ് അറസ്റ്റ്. കഴിഞ്ഞ മാസം 30നാണ് വ്യാജവാര്‍ത്തക്കെതിരെ കാവ്യ ഐജി പത്മകുമാറിന് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇടപ്പള്ളി സ്വദേശി സ്റ്റീഫന്റെ പങ്ക് എറണാകുളം നോര്‍ത്ത് പൊലീസിന് വ്യക്തമായത്.

വിവാഹമോചിതയായ നടി കാവ്യാ മാധവന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്യാമറാമാന്‍ സഞ്ജീവ് മേനോനാണ് വരന്‍ എന്നായിരുന്നു വാര്‍ത്ത. വാര്‍ത്ത പരന്നതോടെ കാവ്യതന്നെ തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.
തന്റെ വിവാഹമാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന്‌ നടി കാവ്യാമാധവന്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.