Latest News

ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൊലപാതകം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

പയ്യന്നൂര്‍:  ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ: പി. സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് പയ്യന്നൂര്‍ സി.ഐ സി.എ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്തോഷിനെ അറസ്റ്റു ചെയ്തത്. കേസില്‍ സന്തോഷിനെ രണ്ടാം പ്രതിയാക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഒന്നാം തീയതി വൈകിട്ടാണ് പെരുമ്പയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ആര്‍.എസ്.എസ് പയ്യന്നൂര്‍ ശാഖാ കാര്യവാഹക് ആയിരുന്ന വിനോദ് കുമാര്‍ (28) കൊല്ലപ്പെട്ടത്. കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലിയില്‍ പങ്കെടുക്കാന്‍ കണ്ണൂരിലേക്കു പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ പെരുമ്പയില്‍ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വിനോദ് കുമാറിനെ വെട്ടേറ്റ നിലയില്‍ ദേശീയപാതയില്‍ നിന്നും 400 മീറ്റര്‍ അകലെയുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ട് എ.വി രഞ്ജിത്ത്, ട്രഷറര്‍ വി.ഇ. രാഗേഷ് , വെള്ളൂര്‍ വില്ലേജ് കമ്മിറ്റി അംഗം ഗലീഷ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. വധക്കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയും കേസിലെ പ്രതിയാണ്.

പിടിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇതില്‍ ഗലീഷിനെ കൂടുതല്‍ അന്വേഷണത്തിന് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അക്രമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതുള്‍പ്പെടെ മൂന്നോളം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിലാകെ പതിനഞ്ചോളം പേരടങ്ങുന്ന പ്രതിപ്പട്ടികയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഒരു കേസിലെ പ്രതിയായ കോറോം സ്വദേശി അജയന്‍ കഴിഞ്ഞദിവസം പൊലീസ് പിടിയിലായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, BJP, DYFI, Clash, Murder, Vinod Kumar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.