Latest News

വീട്ടമ്മയെ പ്രലോഭിപ്പിച്ച് ലൈംഗീക ചൂഷണം നടത്തിയ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

ശാസ്താംകോട്ട: വീട്ടമ്മയുമായി സൗഹൃദം നടിച്ച് ലൈംഗിക ചൂഷണം ചെയ്യുകയും നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും യു ട്യൂബിലുമെല്ലാം പ്രചരിപ്പിക്കുകയും ചെയ്ത യൂവാവിനെ പോലീസ് പിടികൂടി. മൈനാഗപ്പള്ളി വേങ്ങ ആനയിടി വടക്കതില്‍ ഷാനവാസിനെ (35)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നാണ് പോലീസ് പറയുന്നത്.

പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ നവംബര്‍7 മുതലാണ് നവാസിന്റെ വീടിനടുത്തുള്ള യുവതിയെ കാണാതായത്. ഇതു സംബന്ധിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടയിലാണ് ഷാനവാസിന്റെ സുഹൃത്തുക്കള്‍ മൊബൈലില്‍ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പിംഗ് പോലീസിന് കിട്ടിയത്. തുടര്‍ന്ന് യുവതിയെ വശീകരിച്ച് കൊണ്ടുപോയെന്നാണ് ഇവരുടെ ഭര്‍ത്താവ് പോലീസിനെ അറിയിച്ചത്.

ഷാനവാസിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ച വീഡിയോ ക്ലിപ്പിംഗ് അദ്ദേഹം പോലീസിന് കൈമാറി. ഇതിനിടയില്‍ വിവരമറിഞ്ഞ് ഷാനവാസ് യുവതിയെ മാറി മാറി പലയിടത്തും താമസിപ്പിച്ചു. 10 ദിവസത്തിനകം മറ്റൊരു വീഡിയോ ക്ലിപ്പിംഗ് ഇറങ്ങിയപ്പോള്‍ അതും പോലീസിന് കിട്ടി. തുടര്‍ന്ന് നടന്ന തിരച്ചലില്‍ ഷാനവാസിനെ എസ്‌ഐ സുനില്‍ കൃഷ്ണന്‍ കണ്ടെത്തുകയായിരുന്നു. ക്ലിപ്പിംഗുകളും അത് പ്രചരിപ്പിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.

ഈ ക്ലിപ്പിംഗ് കാട്ടി മറ്റൊരു സംഘം യുവതിയെ കുരുക്കിയതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ ഷാനവാസ് വീട്ടമ്മയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയായിരുന്നുവത്രെ. വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷിക്കുമ്പോഴും വീട്ടമ്മയും യുവാവും ഷാനവാസിന്റെ തൊട്ടടുത്തുള്ള ഒരു ബന്ധുവീട്ടിലുണ്ടായിരുന്നു. യുവതിയെ ഇയാള്‍ പലര്‍ക്കായി കാഴ്ചവെച്ചുവെന്നും പോലീസിന് ബോധ്യമായിട്ടുണ്ട്. ഈ സംഘം കള്ള നോട്ട്, സ്വര്‍ണ്ണം സ്പിരിറ്റ് , ബ്രൗണ്‍ ഷുഗര്‍ എന്നിവയുടെ കടത്തുമായി ബന്ധപ്പെട്ടവരാണെന്ന് സൂചനയുണ്ട്.

യുവതി നാട്ടില്‍ നിന്ന് മാറി നിന്നപ്പോള്‍ കടം വാങ്ങിയ പലരും ഇവരുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ പലര്‍ക്കായി പണം കൊടുക്കാനുണ്ടായിരുന്നു.65000 രൂപ മൈനാഗപ്പള്ളിയിലുള്ള യുവതിയുടെ ബന്ധുക്കള്‍ക്ക് കൊടുത്തതായും സെക്‌സ് റാക്കറ്റാണ് ഇതിന് പിന്നിലെന്നും കരുതുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Arrested, Police, case, Mobile

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.