Latest News

ശ്രവ്യ സുധാകര്‍, ഇടവേളബാബു... ഇപ്പോള്‍ മൈഥിലിയും ചിപ്പിയും!

കൊച്ചി: എയര്‍പോര്‍ട്ടുകള്‍ വഴി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ നടിമാര്‍ക്കുള്ള ബന്ധം പുറത്തുവരുന്നു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. മുന്‍ മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകറിന്റെ വെളിപ്പെടുത്തല്‍ സിബിഐയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. നടി മൈഥിലി, ചിപ്പി എന്നിവരുടെ പേരുകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ശ്രവ്യ തുറന്നു പറയുകയും ചെയ്തു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് വിവാഹമോചനം നേടിയ രണ്ടു മലയാളി നടിമാരുടെയും പേര് ഉയര്‍ന്നുവരുന്നുണ്ട്. ഇവര്‍ക്ക് സമ്മാനമായി ആഭരണങ്ങളും കാറുകളും മറ്റും ഫയാസ് നല്‍കിയതായി വിവരം ലഭിച്ചിട്ടുണ്ട്. മൈഥിലിയെ സിനമയില്‍ കൊണ്ടുവന്നത് താനാണെന്ന് മുന്‍പ് ഫയാസ് അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫയസിന്റെ പേരിലുണ്ടായിരുന്ന ഫാന്‍സി നമ്പര്‍ പിന്നീടുപയോഗിച്ചിരുന്നതും മൈഥിലി ആയിരുന്നു.

ഫയാസും മൈഥിലിയും അടുത്ത സുഹൃത്തുക്കളാണെന്നും മൈഥിലിയാണ് തനിക്ക് ഫയാസിനെ പരിചയപ്പെടുത്തിയതെന്നും ശ്രവ്യ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ശ്രവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൈഥിലിയെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം. ഇതിനുവേണ്ടി നോട്ടീസും നല്‍കിയിട്ടുണ്ട്. ഏറ്റവും അടുത്ത ദിവസംതന്നെ മൈഥിലിയെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ ശ്രമം.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശ്രവ്യ സുധാകറിനെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഗേള്‍ഫ്രണ്ടായാണ് ഫയസ് തന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതെന്ന് ശ്രവ്യ സുധാകര്‍ സിബിഐയോട് സമ്മതിച്ചു. എന്നാല്‍ ഫയാസ് സ്വര്‍ണ്ണക്കടത്തുകാരനാണന്ന് തനിക്ക് അറിയാമായിരുന്നില്ലെന്നും അവര്‍ പറയുന്നു. നിരവധി തവണ ഇയാളുമൊത്ത് വിദേശ യാത്ര ചെയ്തിരുന്നിവെന്നും ശ്രവ്യ വെളിപ്പെടുത്തി. ശൃംഗാരവേലന്‍ എന്ന ചിത്രത്തില്‍ നായികയാക്കാമെന്ന് ഫയസ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു നടന്നില്ലെന്നും ശ്രവ്യ വെളിപ്പെടുത്തിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ നടന്‍ ഇടവേള ബാബുവിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു. സിനിമാ മേഖലയില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ക്കുള്ള ബന്ധമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. വിവാഹമോചനം നേടിയ രണ്ടു നായിക നടിമാരുമായും ഫയാസിനു ബന്ധമുണ്ടെന്നു സൂചന ലഭിച്ചിട്ടുണ്ട്. ദിലീപ് നായകനായ ശൃംഗാരവേലിനെ പാട്ടുസീനിലും ഫയസ് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഫയസിന്റെ ബിഎംഡബ്ല്യു കാറും ബൈക്കും ഉപയോഗിച്ചിട്ടുണ്ട്. നടന്‍ ദിലീപുമായി ഫയസിനുള്ള ബന്ധവും സിബിഐ പരിശോധിക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Gold, Case, Fayas

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.