ആഢംബര ജീവിതം നയിക്കാന്‍ താല്പര്യപ്പെടുന്നവരാണ് ബോളിവുഡ് താരങ്ങള്‍. താരദമ്പതിമാരായ സെയ്ഫ് അലിഖാനും കരീന കപൂറും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. മുംബൈയിലെ വസതിയുടെ തൊട്ടടുത്തായി 48 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് ആണ് ഇരുവരും സ്വന്തമാക്കിയത്. നാലു നിലയുള്ള അപ്പാര്‍ട്ട്‌മെന്റാണ് ഇവരുടെ വീട്! ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലാണ് കരീനയും സെയ്ഫും താമസിക്കുന്നത്.
മൂവായിരം സ്‌ക്വയര്‍ ഫീറ്റിലുള്ള ഒരു 3BHK അപ്പാര്‍ട്ട്‌മെന്റും ഓരോ നിലയിലുമുണ്ട്. അമിതാഭ് ബച്ചന്‍, അര്‍ജുന്‍ റാംപാല്‍ തുടങ്ങിയ A- ലിസ്റ്റ് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കുവേണ്ടി വീട് ഡിസൈന്‍ ചെയ്യുന്നത് ആര്‍ക്കിടെക്റ്റ് നോസര്‍ വാഡിയ ആണ്. കുറേ വര്‍ഷമായി സെയ്ഫും കരീനയും ഒരുമിച്ച് താമസിക്കുന്ന വീടാണ് പഴയ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ്. വിവാഹശേഷവും ഇരുവരും ഇവിടെ തന്നെയായിരുന്നു താമസം. 2014ഓടെ പഴയ വീട് വാടകയ്ക്ക് കൊടുക്കാനാണ് കരീനയും സെയ്ഫും തീരുമാനിച്ചിരിക്കുന്നത്. 48 കോടിയുടെ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് താരദമ്പതികള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Safe Aleena Couples, Home


No comments:
Post a Comment