Latest News

കിര്‍മാണി മനോജ് ഗൂഢാലോചന നടക്കുമ്പോഴുള്ള അതേ നമ്പര്‍ തന്നെയാണ് ജയിലിലും ഉപയോഗിച്ചത്

കോഴിക്കോട്:  ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ കിര്‍മാണി മനോജ് ജയിലിലും ഉപയോഗിച്ചിരുന്ന നമ്പര്‍ ടി.പി വധ ഗൂഢാലോചന നടക്കുമ്പോഴുള്ള അതേ നമ്പര്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. 9847562679 എന്ന നമ്പറാണ് ടി.പിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കു ചേരവെ മനോജ് ഉപയോഗിച്ചിരുന്നത്. മാഹി സ്വദേശി അജേഷ് എന്നയാളുടെ പേരിലാണ് എടുത്തിരിക്കുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന നാലു ഫോണുകളും കോഴിക്കോട് ടവര്‍ പരിധിക്കുള്ളിലാണെന്നും കണ്ടെത്തി.

ടി.പിയെ വധിക്കാനുള്ള പദ്ധതിക്കു വേണ്ടി മാത്രം 11 സിം കാര്‍ഡുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ആയഞ്ചേരി സ്വദേശി മുഹമ്മദ്, തലശേരി സ്വദേശി പ്രത്യൂഷ്, ന്യൂമാഹിയിലെ ഫൈസല്‍ എന്നിവരുടെ പേരിലാണു പ്രതികള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍. ഇവരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ കേസില്‍ അറസ്റ്റിലായതോടെ ഈ സിം കാര്‍ഡുകള്‍ എല്ലാം നശിപ്പിച്ചു എന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയത്. സിം നഷ്ടപ്പെട്ടു എന്നു തന്നെ പൊലീസും റിപ്പോര്‍ട്ട് നല്‍കി. ജയിലിലെ ഫോണ്‍വിളി പുറത്തായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിര്‍മാണി മനോജ് ജയിലിനുള്ളിലും ഉപയോഗിച്ചത് പഴയ നമ്പറാണെന്ന് തെളിഞ്ഞത്. ഈ നമ്പറില്‍ നിന്ന് സി.പി.എം പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീകളെയും വിളിച്ചിട്ടുണ്ട്.

അതിനിടെ പ്രതികള്‍ക്കു സഹായം ചെയ്തു കൊടുത്ത കോഴിക്കോട് ജയിലിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശം അട്ടിറിക്കപ്പെട്ടതിനുള്ള രേഖകള്‍ പുറത്തു വന്നു. ജൂണ്‍ നായിരുന്നു മന്ത്രിയുടെ ഉത്തരവ്.

ജയില്‍ ജീവനക്കാര്‍ തന്നെ പ്രതികള്‍ക്ക് മദ്യവും മൊബൈല്‍ ഫോണും എത്തിച്ചു കൊടുക്കുന്നു എന്നായിരുന്നു ഇന്റലിജന്‍സ് എ.ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മേയില്‍ ജയില്‍ വാര്‍ഡന്മാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും സെന്‍കുമാര്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര മന്ത്രി നല്‍കിയ അച്ചടക്കനടപടിക്കുള്ള ഉത്തരവാണ് അട്ടിമറിക്കപ്പെട്ടത്.

ഇതേ തടവുകാരെ കുറിച്ച് സമാനമായൊരു റിപ്പോര്‍ട്ട് നവംബറിലും സെന്‍കുമാര്‍ സര്‍ക്കാരിന് നല്‍കി. ടി.പി കേസിലെ പ്രതികള്‍ക്ക് മൊബൈല്‍ ഫോണും കഞ്ചാവും എത്തിക്കുന്ന ഒരു ഹെഡ് വാര്‍ഡറുടെയും മറ്റൊരു വാര്‍ഡന്റേയും പേര് ഉള്‍പ്പെടെയാണ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയത്. ജയിലിന്റെ പടിഞ്ഞാറുഭാഗത്തു നിന്നു മൊബൈല്‍ ഫോണും കഞ്ചാവും എറിഞ്ഞുകൊടുക്കും. അടുക്കളയ്ക്ക്‌ പുറകിലുള്ള പച്ചക്കറിത്തോട്ടത്തില്‍ വീഴുന്ന ആ സാധനങ്ങള്‍ ഈ വാര്‍ഡന്മാരുടെ സഹായത്തോടെ പ്രതികള്‍ക്ക് ലഭിക്കുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Case, Kirmani Manoj, Sim

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.