Latest News

ഒരു കുടുംബത്തിലെ അഞ്ചു പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്തു

ഗയ: ഒരു കുടുംബത്തിലെ എട്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള അഞ്ചു പെണ്‍കുട്ടികളെ കൂട്ടക്കൊല ചെയ്തു. ബീഹാറിലെ ഗയ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. മൂന്നു സഹോദരങ്ങളുടെ അഞ്ചു പെണ്‍മക്കള്‍ ആണ് കൊല്ലപ്പെട്ടതെന്നും ഇവര്‍ ഒരേ വീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്നും ജില്ലാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട്ടിലെ ആണ്‍കുട്ടികളെ കൊലയാളികള്‍ പരിക്കുപോലും ഏല്‍പിക്കാതെ വെറുതെ വിട്ടു.

വ്യക്തി വിരോധം ആണ് കൊലക്ക് പിന്നില്‍ എന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ തന്നെയാണ് ഇതിന് പിന്നില്‍ എന്ന് പൊലീസ് സംശയിക്കുന്നു. അടുത്തിടെ ഗ്രാമത്തില്‍ നടന്ന ബലാല്‍സംഗവുമായി ബന്ധപ്പെട്ട പ്രതികാരം ആണോ കൊലക്ക് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.