കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പേസര്‍ എസ്. ശ്രീശാന്തിന്റെ വിവാഹം വ്യാഴാഴ്ച. രാജസ്ഥാന്‍ സ്വദേശിയും രാജകുടുംബാംഗവുമായ നയനാണ് വധു. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലിലാണ് വിവാഹ സല്‍ക്കാരം ഒരുക്കിയിരിക്കുന്നത്. ഇതിനുശേഷം ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി കോതമംഗലത്തും റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതോടെ ക്രിക്കറ്റിലെ തിരിച്ചടികള്‍ മറന്ന് ശ്രീശാന്ത് പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്.
2007ലാണ് ശ്രീശാന്ത് ആദ്യമായി നയനെ കണ്ടുമുട്ടുന്നത്. ജയ്പൂരില്‍ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിനുവേണ്ടി ജയ്പൂരിലെത്തിയതായിരുന്നു ശ്രീ. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായപ്പോള്‍ ശ്രീശാന്ത് മനസുകൊണ്ട് രാജസ്ഥാന്റെ മരുമകനായി. എന്നാല്‍ ഇതിനുശേഷമാണ് ശ്രീശാന്തിന്റെ ജീവിതം മാറ്റിമറിച്ച കോഴവിവാദം ഉടലെടുക്കുന്നത്.
തുടര്‍ന്ന് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ ശ്രീ കടന്നുപോയപ്പോള്‍ പൂര്‍ണ പിന്തുണയുമായി നയനും കുടുംബവും നിലകൊണ്ടു. ശ്രീയുടെ വിവരങ്ങള്‍ അഭിഭാഷകയെ വിളിച്ച് നയന്‍ എന്നും തിരക്കുന്നുണ്ടായിരുന്നു. നയനും കുടുംബവും നല്‍കിയ പിന്തുണ ശ്രീശാന്തിന് പ്രതിസന്ധി ഘട്ടത്തില്‍ വലിയ ആശ്വാസമായിരുന്നു. തുടര്‍ന്ന് ജയില്‍ മോചിതനായപ്പോള്‍ വിവാഹത്തിന് ശ്രീശാന്ത് സമ്മതം മൂളുകയായിരുന്നു.
ഇതോടെ പ്രണയം വിവാഹത്തിലേക്കു വഴി തുറന്നു. ഇരുകുടുംബങ്ങളും ആലോചിച്ച് വിവാഹത്തീയതി നിശ്ചയിക്കുകയും ചെയ്തു. അങ്ങനെ മാധ്യമങ്ങളില്‍നിന്നു മറച്ചുവച്ച പ്രണയം പുറംലോകം അറിയുകയും ചെയ്തു. ശ്രീയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ജ്വല്ലറി ഡിസൈനറാണ് നയന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചുനടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക. വൈകിട്ട് ലേ മെറിഡിയന്‍ ഹോട്ടലില്‍ വമ്പന്‍ പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്. വധുവും കുടുംബവും ബുധനാഴ്ച കേരളത്തിലെത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Sreeshanth, Marriage, Cricket

No comments:
Post a Comment