Latest News

സ്വര്‍ണ്ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണ വില പവന് 80 രൂപ താഴ്ന്നു. ഇതോടെ പവന്‍വില 22,320 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,790 രൂപയിലെത്തി.

ചൊവ്വാഴ്ച മുതല്‍ 22,400 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍വില. ആ നിലയില്‍ നിന്നാണ് വെള്ളിയാഴ്ച വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണ ത്തിന് 1,225.70 ഡോളറായി വില താഴ്ന്നിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇവിടെയും വില കുറഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Gold Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.