കാസര്‍കോട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അരലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. ഷിറിബാഗിലു പുളിക്കൂറിലെ പുളിക്കൂര്‍ സഹദി(35)നെയാണ് എസ്.ഐ. പി.പ്രമോദും സംഘവും അറസ്റ്റുചെയ്തത്. സിവില്‍സ്റ്റേഷനിലെ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ജീവനക്കാരന്‍ കോട്ടയം സ്വദേശി ജോസിന്റെ പരാതിയിലാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. എടനീര്‍ നെല്ലിക്കട്ടയിലെ ജുനൈദ്(18), സഹദ്(22) എന്നിവരാണ് റിമാന്‍ഡില്‍ കഴിയുന്നത്. ശബരിമല തന്ത്രിയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സഹദെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ അഞ്ചിനാണ് ജോസിനെ ഭീഷണിപ്പെടുത്തി സംഘം അരലക്ഷംരൂപ തട്ടിയെടുത്തത്. അതിനുശേഷം സംഘം വീണ്ടും ഭീഷണിയുമായി എത്തിയപ്പോള്‍ ജോസ് പോലീസില്‍ പരാതിനല്കുകയാണുണ്ടായത്. തന്ത്രിക്കേസില്‍ ജാമ്യത്തിലിറങ്ങി കടന്നുകളയുകയായിരുന്നു സഹദെന്നും പോലീസ് പറഞ്ഞു. എറണാകുളത്ത് ഇതുസംബന്ധിച്ച് ഇയാള്‍ക്കെതിരെ കേസുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arrested, Sahad, police

No comments:
Post a Comment