ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമൊരുങ്ങുമ്പോള്‍ ലോകത്തെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന കരിമരുന്നു പ്രയോഗത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ദുബായിയുടെ ശ്രമം.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും അധികം പടക്കങ്ങള്‍ പൊട്ടിക്കുന്നതിനാണ് ദുബായ് നഗരവും നിവാസികളും തയാറെടുക്കുന്നത്. കടല്‍ത്തീരത്ത് 100 കിലോമീറ്റര്‍ദൈര്‍ഘ്യത്തിലാണ് കരിമരുന്ന് പ്രകടനം നടക്കുക. പാം ജുമേറയിലും വേള്‍ഡ് ഐലന്റിലുമെല്ലാം ആകാശ വിസ്മയം ഒരുങ്ങും. പ്രത്യേക സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും കരിമരുന്ന് പ്രയോഗം. 400 ഇടങ്ങളില്‍നിന്ന് കരിമരുന്നുകള്‍ആകാശത്തേക്ക് ഉയരും. 100 കമ്പ്യൂട്ടര്‍നെറ്റ് വര്‍ക്കുകളായിരിക്കും ഈ പ്രദര്‍ശനം നിയന്ത്രിക്കുക.
പറക്കുന്ന ഫാല്‍ക്കണ്‍, യു.എ.ഇ ദേശീയ പതാക തുടങ്ങിയവയെല്ലാം ആകാശത്ത് തെളിയും. വമ്പന്‍സൂര്യോദയവും ഒരുക്കുന്നുണ്ട്. അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കുന്നത് കാണാമെന്നര്‍ത്ഥം. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഈ സൂര്യോദയം പ്രകാശമാനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ കമ്പനിയായ ഗ്രുസ്സി ദുബായിലെ റെക്കോര്‍ഡിന് മേല്‍നോട്ടം വഹിക്കും. ഫാല്‍ക്കണിലൂടെയാണ് ലോക റെക്കോര്‍ഡിലേയ്ക്കുള്ള കരിമരുന്ന് പ്രയോഗം ആരംഭിക്കുക. 225 മീറ്റര്‍ വീതിയും 130 ഉയരവുമുള്ള യുഎഇ ദേശീയ പതാകയും ആകാശത്ത് യാഥാര്‍ത്ഥ്യമാകും. 60 സെക്കന്‍ഡ് കൊണ്ട് നിലവിലെ റെക്കോര്‍ഡ് മറികടക്കും. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കും. കരിമരുന്ന് പ്രയോഗം 6 മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dubai Fire Work, New Year
No comments:
Post a Comment