ഇടുക്കി: ഷെഫീക്കിനെ കാണാന്‍ രണ്ടാര്‍കര ഹിമായത്തുല്‍ മുസ്‌ലിമീന്‍ ഓര്‍ഫനേജ് ഡയറക്ടര്‍ രണ്ടാര്‍കര മീരാന്‍ മൗലവിയോടൊപ്പം സഹോദരങ്ങളായ ഷെഫിനും അസ്‌നയും ഇടുക്കിയിലുള്ള സ്വധര്‍ ഷെല്‍ട്ടര്‍ ഹോമിലെത്തി. സഹോദരങ്ങളുടെ കൂടിക്കാഴ്ച്ച ഹൃദയഭേദകമായിരുന്നു.
ഷെഫീനേയും,അസ്‌നയേയും തിരിച്ചറിഞ്ഞ ഷെഫീക്ക് 'അണ്ണാ 'എന്ന് ഉറക്കെ വിളിക്കുകയും മാറത്തടിച്ച് എന്റെയാ, എന്റെയാ എന്ന് ചുറ്റും നിന്നവരോട് വിളിച്ചുപറഞ്ഞു. ആ സ്‌നേഹ സമാഗമത്തിന് മുന്‍പില്‍ ഒരിറ്റു കണ്ണുനീര്‍ വീഴ്ത്തി.
രണ്ടാര്‍കര എച്ച്. എം ഓര്‍ഫനേജ് ഡയറക്ടര്‍ മീരാന്‍ മൗലവിയോടൊപ്പം വൈകിട്ട് അഞ്ചുമണിയോടെ സ്വധര്‍ ഷെല്‍ട്ടര്‍ ഹോമിലെത്തിയ സഹോദരങ്ങള്‍ അരമണിക്കൂറോളം ഷെഫീക്കിനൊപ്പമുണ്ടായിരുന്നു. സഹോദരങ്ങള്‍ ഷെഫീക്കിന് മധുരം നല്‍കി. സഹോദരങ്ങള്‍ ഷെഫീക്കിന് പൊന്നുമ്മ നല്‍കുമ്പോള്‍ ഷെഫീക്ക് കൈകൊട്ടിപാട്ടുപാടി. ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ഷെഫീക്ക് സഹോദരങ്ങളെ കാണുന്നത്.
തന്നെ കാണാന്‍ വന്ന സഹോദരങ്ങള്‍ക്ക് തനിക്ക് കിട്ടിയ കുഞ്ഞുടുപ്പുകള്‍ തന്റെ സ്‌നേഹ സമ്മാനമായി ഷെഫീക്ക് നല്‍കി. മീരാന്‍ മൗലവിയോടൊപ്പം എസ്.റ്റി.യു യൂണിയന്‍ നിര്‍മ്മാണ തൊഴിലാളി സംസ്ഥാന സെക്രട്ടറി കെ.എം നൗഷാദ്, മുസ്ലിം ലീഗ് വാത്തുക്കുടി മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റസാക്ക് മൗലവി, കെ. എല്‍. അസി എന്നിവരുണ്ടായിരുന്നു. സ്വധര്‍ ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ റോസക്കുട്ടി എബ്രാഹം സിസ്റ്റര്‍ ക്ലാരീസ് കൗണ്‍സിലര്‍ ആതിര ആയ രാഗിണി മറ്റ് അന്തേവാസികളും ചേര്‍ന്നാണ് മീരാന്‍ മൗലവിയേയും സഹോദരങ്ങളേയും സീകരിച്ചത്.

No comments:
Post a Comment