Latest News

കേന്ദ്ര സര്‍വകലാശാല നിയമനങ്ങള്‍ റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹം: കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ നിയമനങ്ങള്‍ റദ്ദാക്കുകയും പുതിയ ഉത്തരവുണ്ടാകുന്നതുവരെ നിയമനങ്ങള്‍ നടത്തരുതെന്നും ഉത്തരവ് പുറപ്പെടുവിച്ച കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പ്രസ്താവനയില്‍ പറഞ്ഞു.

പദവിയുടെയും, സ്വാധീനത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍വലാശാലയില്‍ നിയമനങ്ങള്‍ നടത്തിവന്ന വി.സി.യുടെയും, രജിസ്ട്രാറുടെയും നടപടികള്‍ക്കുള്ള താക്കീതും തിരിച്ചടിയുമാണ് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

കാസര്‍കോടിന്റെ വികസനത്തിന് വഴിമാറേണ്ട സര്‍വലാശാലയെ അഴിമതിയും, സ്വജന പക്ഷപാതവും, പിന്‍വാതില്‍ നിയമനവും നടത്തി തകര്‍ക്കാനുള്ള സര്‍വലാശാല അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ന്നത്. ഇതുസംബന്ധിച്ച് സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ നിരവധി നേതാക്കള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. പൊതുജന അഭിപ്രായം മാനിച്ച മന്ത്രാലയത്തിന്റെ നടപടി പ്രശംസനീയവും സര്‍വകലാശാലയുടെ തുടര്‍ന്നുള്ള വളര്‍ചയ്ക്ക് സഹായകരവുമാണെന്ന് മാഹിന്‍ ഹാജി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.