Latest News

കവുങ്ങ് കൃഷി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കര്‍ഷക സംഘം

കാസര്‍കോട്: കവുങ്ങ് കൃഷി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കര്‍ഷക സംഘം ജില്ലാ കമ്മറ്റി. കേന്ദ്ര ആരോഗ്യ വകുപ്പ് ഇതിനകം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അടക്ക ശരീരത്തിന് ഹാനികരമാണെന്നും അതിനാല്‍ കവുങ്ങ് കൃഷി നിരോധിക്കുകയും അടക്കയുടെ ഉല്പാദനം, വിതരണം, സംഭരണം എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്. അടക്ക നിരോധിച്ചാല്‍ കൂട്ട ആത്മഹത്യ നടക്കും.

കാസര്‍കോട് ജില്ലയിലാണെങ്കില്‍ അടക്ക ഉല്പാദനം ഗണ്യമായി കുറയുകയും ഈ വര്‍ഷത്തെ അടക്ക കര്‍ഷകന്റെ വരുമാനം 70% കണ്ട് കുറയുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ അടക്ക കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2014 ജനുവരി 16ന് സംയുക്ത കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അടക്ക കര്‍ഷക മാര്‍ച്ച് കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് നടത്താന്‍ തീരുമാനിച്ചു.
2014 ജനുവരി 6-ാം തീയ്യതി രാവിലെ 10 മണിക്ക് കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ അടക്ക കര്‍ഷക കണ്‍വെന്‍ഷന്‍ ചേരും. എല്ലാ സംഘടനകളുടെയും പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണം.
2014 ജനുവരി 1ന് വൈകുന്നേരം 7 മണിക്ക് ജില്ലയിലെ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് പി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.