Latest News

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാന സാഹിത്യോത്സവം സമാപിച്ചു; കോഴിക്കോടിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


കാസര്‍കോട്: 16-ാം മത് വിദ്യാരംഗം സംസ്ഥാന സാഹിത്യോത്സവത്തില്‍ 29 പോയിന്റോടെ കോഴിക്കോട് റവന്യുജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 18 പോയിന്റ് നേടി മലപ്പുറം റണ്ണേഴ്‌സ് അപ്പായി. 13 പോയിന്റുകള്‍ വീതമുള്ള കാസര്‍കോടും പാലക്കാടും മൂന്നാം സ്ഥാനം പങ്കിട്ടു.

യു.പി. വിഭാഗത്തില്‍ മലപ്പുറം, കോഴിക്കോട് എന്നിവ യഥാക്രമം 11 ഉം 9 ഉം പോയിന്റുകള്‍ നേടി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 20 പോയിന്റോടെ കോഴിക്കോട് ഒന്നാമതും 11 പോയിന്റ് നേടി കണ്ണൂര്‍ രണ്ടാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുജാത അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ഡി.പി.ഐ. വി. കെ. സരളമ്മ സര്‍ഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ഡി.ഡി.ഇ. സി. രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. കൃഷ്ണകുമാര്‍, ഡി.ഇ.ഒ. സത്യനാരായണഭട്ട്, കൗണ്‍സിലര്‍ അബ്ദുറഹ്മാന്‍ കുഞ്ഞി, പി.ടി.എ. പ്രസിഡണ്ട് കെ. എ. മുഹമ്മദ് ബഷീര്‍, വി.ജെ. സ്‌കറിയ, കെ. മനോജ്, വി.ഡി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എ. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എല്‍. രാജന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് സക്കറിയ നന്ദിയും പറഞ്ഞു.
മത്സരഫലങ്ങള്‍
യു.പി. വിഭാഗം : ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍.
കഥ : ഫഹ്മിയ സലിം (കാസര്‍കോട്), ഷിബില ജാസ്മിന്‍ (കോഴിക്കോട്), അര്‍ച്ചന.എ. (മലപ്പുറം)
കവിത : നന്ദിത വിസ്മയ (മലപ്പുറം), അനുമോള്‍. എ. (പാലക്കാട്), ഷാമില. വി (കോഴിക്കോട്)
ഉപന്യാസം : റൈഹാന ഷഫീഖ്. സി (മലപ്പുറം) ചന്ദന. പി.വി. (തൃശൂര്‍), അലോണ ടോംസണ്‍ (കോട്ടയം)
ചിത്രരചന : വിഷ്ണുപ്രസാദ്. ടി.എം. (കോഴിക്കോട്), അതുല്‍. എസ്. രാജ് (കോട്ടയം), അമിത രാമചന്ദ്രന്‍ (കണ്ണൂര്‍)
ഹൈസ്‌കൂള്‍ : ഒന്നും രണ്ടും മുന്നും സ്ഥാനക്കാര്‍.
കഥ : ആര്‍ദ്ര പി. ഗോപിനാഥ് (പാലക്കാട്), പ്രിയപ്രദീപ് (കോഴിക്കോട്), ദേവിക. എസ്. (തിരുവനന്തപുരം)
കവിത : നിരഞ്ജന. എ. (കാസര്‍കോട്), റഹീമ (വയനാട്), ആഷിദ. എസ്.എം. (കോഴിക്കോട്)
ഉപന്യാസം : മേഘനാമുരളി (എറണാകുളം), ജിതിന്‍. വി. (മലപ്പുറം), അനഘ. എ. (കാസര്‍കോട്)
ചിത്രരചന : ശീതള്‍. ജെ.എസ്. (കോഴിക്കോട്), സൂര്യഗായത്രി (തിരുവനന്തപുരം), വൈശാഖ്. കെ. (കണ്ണൂര്‍)
പുസ്തകാസ്വാദനം : പാര്‍വതി. പി. ജെ (പാലക്കാട്), ശില്‍പ. എ. ജോണ്‍ (കോഴിക്കോട്), വൈഷ്ണവി. ബി. പിള്ള (തിരുവനന്തപുരം)
കാവ്യമഞ്ജരി : ആര്യശ്രീ. കെ. കെ. (കണ്ണൂര്‍), ആര്‍ദ്രപ്രകാശ് (കോഴിക്കോട്), ആര്‍ദ്ര. വി.എസ്. (മലപ്പുറം), രുഗ്മിണി പാര്‍വ്വതി (തൃശൂര്‍) മൂന്നാംസ്ഥാനം രണ്ടുപേര്‍ക്ക്
സാഹിത്യക്വിസ് (ടീം) : ആനന്ദ്. ബി. കെ., അനന്യ. എം. (കണ്ണൂര്‍), ജിഷ്ണു. കെ., അശ്വിന്‍ ചന്ദ്ര വി.ആര്‍. (വയനാട്), ശരത്കൃഷ്ണന്‍. ആര്‍.ബി., അഭിറാം. പി. (കാസര്‍കോട്)
നാടന്‍പാട്ട് (ടീം) : പേരാമ്പ്ര ഹയര്‍സെക്കന്ററി, കോഴിക്കോട്, കെ.കെ.എം.എച്ച്.എസ്., ചീക്കോട്, മലപ്പുറം, ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി, കാഞ്ഞങ്ങാട്, കാസര്‍കോട്
യാത്രാവിവരം : ശ്രീഹരി. ബി.കെ.കോഴിക്കോട്
സാഹിത്യോത്സവത്തിലും ശില്പശാലയിലും പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സംഘാടകസമിതി നല്‍കിയിട്ടുണ്ട്. കുട്ടികളുടെ യാത്രാചെലവ് ബന്ധപ്പെട്ട വിദ്യാരംഗം റവന്യൂ ജില്ലാ കണ്‍വീനര്‍മാരില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ വിനോദ്കുമാര്‍ പെരുമ്പള അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.