തളിപ്പറമ്പ: കേരളത്തിലെ പ്രമുഖ സ്വകാര്യ മൊബൈല്‍ കമ്പനിയായ ഐഡിയ ഉപഭോക്താക്കള്‍ റീചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്നു. തളിപ്പറമ്പില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഐഡിയയുടെ പ്രീപെയ്ഡ് ഉപഭോക്താക്കളാണ് കഴിഞ്ഞ രണ്ടാഴ്ചയായി റീചാര്‍ജ്ജിനായി നെട്ടോട്ടമോടുന്നത്.
തളിപ്പറമ്പിലെ വ്യാപാരികള്‍ കൂപ്പണ്‍ നല്‍കാത്തതിനാല്‍ റീചാര്‍ജ്ജ് കൂപ്പണ്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടുമില്ല. ഇതിനകം തന്നെ നൂറുകണക്കിന് ഉപഭോക്താക്കളാണ് ഐഡിയ ഉപേക്ഷിക്കുന്നത്.
ഇതിനകം പലരും ബി.എസ്.എന്‍.എല്‍ പോലുള്ള കമ്പനിയിലേക്ക് മാറിക്കഴിഞ്ഞു. ഐഡിയ കമ്പനിയുടെ കസ്റ്റമര്‍ ഓഫീസുമായി ബന്ധപ്പെടണമെങ്കില്‍ അതിനും ഉപഭോക്താവ് കാശ് മുടക്കണം. ലോകത്ത് കസ്റ്റമര്‍ കെയറിലേക്ക് ഫോണ്‍ ചെയ്താല്‍ പണം ഈടാക്കുന്നത് ഐഡിയ മാത്രമാണ്. ജനപ്രിയ നിരക്കുമായി ഉപഭോക്താക്കളെ പിടിച്ചതിന് ശേഷം കഴുത്തറപ്പന്‍ നിരക്കാണ് ഇവര്‍ ഇപ്പോള്‍ ഈടാക്കുന്നത്. യുവതലമുറ ഇന്റനെറ്റിന് അടിമകളായതിന് ശേഷം ഇപ്പോള്‍ നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ യാതൊരു ശ്രമവും ഐഡിയ കമ്പനി നടത്തുന്നുമില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Idea, Mobile, Recharge

No comments:
Post a Comment