ആലക്കോട്: ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുവോട് സ്വദേശി പൂമംഗലോരകത്ത് സിദ്ധിഖി (30)നെ യാണ് സി.ഐ: സതീഷ് ആലക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നെടുവോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കുട്ടികള്‍ക്കൊപ്പം നെടുവോട്ടെ വീട്ടിലാണ് യുവതി താമസിക്കുന്നത്. കഴിഞ്ഞ ആഗസ്ത് നാലിന് രാത്രി 9.30ഓടെയായിരുന്നു സംഭവം.

വീടിന്റെ അടുക്കള ഭാഗത്ത് പാത്രം കഴുകി കൊണ്ടിരിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ സിദ്ധിഖ് തന്നെ കടന്നുപിടിച്ച് വായില്‍ തോര്‍ത്ത് തിരുകി കയറ്റി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. ഭയവും മാനഹാനിയും കാരണമാണ് സംഭവം പുറത്തു പറയാതിരുന്നത്. സംഭവത്തെ തുടര്‍ന്ന് യുവതി മാനസികമായി തകന്ന നിലയിലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ അന്വേഷിച്ചതോടെയാണ് യുവതി സംഭവം പുറത്ത് പറഞ്ഞത്.
തുടര്‍ന്ന് വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈകുന്നേരത്തോടെ സിദ്ധിഖിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുസ്ലിംലീഗ് പ്രവര്‍ത്തകനായ സിദ്ധിഖ്, നേരത്തെ നെടുവോട്ടുണ്ടായ എ.പി- ഇ.കെ.സുന്നി സംഘര്‍ഷത്തിനിടെ എ.പി. വിഭാഗം നേതാവ് ഷറഫുദ്ദീന്‍ ഹാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായിരുന്നു. എസ്.ഐമാരായ എന്‍.കെ. ആന്റണി, സത്യനാഥന്‍, പോലീസുകാരായ വിജയമണി, ജോഷി എന്നിവരും സിദ്ദിഖിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape

No comments:
Post a Comment