വില്‍ക്കാനാണ് ഹനീഫയും ഭാര്യയും കറാച്ചിയില്‍ എത്തിയത്.
എന്നാല്‍ വില്‍പ്പന എളുപ്പമായിരുന്നില്ല. സ്വത്തുക്കള്‍ അമ്മാവന്റെ പേരില്‍ പിതാവ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ ശരിയാക്കാന്‍ പ്രയാസപ്പെട്ടു. അതിനിടയില്‍ ഹനീഫയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. 2009ല്‍ മാത്രമാണ് ഇത് തിരിച്ചു കിട്ടിയത്. രണ്ട് വര്‍ഷം മുമ്പ് ഈ ദമ്പതികള്‍ക്ക് ഒരു മകന്‍ പിറന്നു. മകന് പാസ്‌പോര്‍ട്ട് ലഭിക്കാതായതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ വന്നു. മകന്റെ പാസ്‌പോര്‍ട്ടിനു വേണ്ടി എല്ലാ രേഖകളും സമര്‍പ്പിച്ചുവെങ്കിലും ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായില്ല.
കഴിഞ്ഞ ഡിസംബര്‍ 11ന് ഹനീഫ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി കൂടി പിറന്നതോടെ പ്രശ്‌നം സങ്കീര്‍ണ്ണമായിരിക്കുകയാണ്. ഈ കുട്ടിക്കും പാസ്‌പോര്‍ട്ട് വേണം. സ്വത്ത് വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും മക്കളുടെ പാസ്‌പോര്‍ട്ട് ശരിയാക്കി കിട്ടി എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങിയാല്‍ മതിയെന്നാണ് ഹനീഫ ദമ്പതികള്‍ പറയുങ്കത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Pakisthan
No comments:
Post a Comment