Latest News

സംശയാസ്പദമായ സാഹചര്യത്തില്‍ ഒമ്പത് വയസ്സുള്ള കുട്ടിയുമായി സ്ത്രീ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് സംശയാസ്പദമായ സാഹചര്യത്തില്‍ ഒമ്പത് വയസ്സുള്ള കുട്ടിയുമായി സ്ത്രീ പിടിയില്‍. ആലപ്പുഴ സ്വദേശി അമ്പിളി എന്ന സാജിദയാണ് പിടിയിലായത്. കുട്ടിയെ 5 വര്‍ഷം മുമ്പ് കാശ് കൊടുത്ത് വാങ്ങിയതാണെന്ന് അവര്‍ പൊലീസില്‍ മൊഴി നല്‍കി.

കോഴിക്കോട് പുതിയസ്റ്റാന്റില്‍ നിന്നാണ് 9 വയസുള്ള കുട്ടിയുമായി സ്ത്രീ പിടിയിലായത്. രണ്ട് ദിവസമായി ബസ് സ്റ്റാന്റില്‍ ഇവര്‍ കുട്ടിയുമായി കഴിയുന്നത് കണ്ട നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

സോമനാഥന്‍, വാസന്തി എന്നീ ദമ്പതികള്‍ കുട്ടിയെ കൊല്ലാന്‍ കൊണ്ടുപോകുന്നതിനിടെ വാങ്ങുകയായയിരുന്നുവെന്നും സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. 50,000 രൂപ കൊടുത്താണ് കുട്ടിയെ വാങ്ങിയതെന്ന് സ്ത്രീ ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

കുട്ടിയുടെ ചെറുപ്പം മുതലുള്ള ഫോട്ടോകളും സ്ത്രീയുടെ പക്കലുണ്ട്. കോഴിക്കോട് പേരാമ്പ്രയില്‍ മുജാഹിദ്ദീന്‍ യത്തീംഖാനയില്‍ നാലാം ക്ലാസിലാണ് കുട്ടി പഠിക്കുന്നതെന്നും അമ്പിളി പറഞ്ഞു. കുട്ടിയെ ചില്‍ഡ്രന്‍സ് ഹെല്‍പ്പ് ലൈനിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.