Latest News

കേബിള്‍ ടിവി ഡിജിറ്റലൈസേഷന്‍ കുടുംബശ്രീ മാതൃകയില്‍ വായ്പ അനുവദിക്കണം

ഷുക്കൂര്‍ കോളിക്കര    സതീഷ്.കെ.പാക്കം 
കാസര്‍കോട്: കേബിള്‍ ടിവി മേഖലയില്‍ സമയബന്ധിതമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാന്‍ കുടുംബശ്രി, ജനശ്രി മാതൃകയില്‍ ചെറിയ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേബിള്‍ ടിവി മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ കനത്ത തിരിച്ചടിയാവുന്നു. പതിനായിരങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നല്‍കുന്ന കേബിള്‍ ടിവി മേഖല നേരിടുന്ന പ്രശ്‌നം മനസിലാക്കാന്‍ അധികൃതര്‍ തയാറാവണമെന്നും സമ്മേളനം കൂട്ടിച്ചേര്‍ത്തു.

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സതീഷ്.കെ,പാക്കം, അബൂബക്കര്‍ സിദ്ധീഖ്, കെ.രാധാകൃഷ്ണന്‍, കെ.രഘുനാഥ്, കെ.പ്രദീപ്കുമാര്‍ സംസാരിച്ചു. നാസര്‍ ഹസന്‍ അന്‍വര്‍ അഭിവാദ്യം അര്‍പ്പിച്ചു.

ഭാരവാഹികള്‍: ഷുക്കൂര്‍ കോളിക്കര(പ്രസി) പുരുഷോത്തമ എം.നായക്, എം.മനോജ് കുമാര്‍(വൈസ് പ്രസി) സതീഷ്.കെ.പാക്കം(സെക്ര) കെ.ദിവാകര, പി.വിനോദ്(ജോ സെക്ര) എം.ലോഹിതാക്ഷന്‍(ട്രഷ)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.