1000 രൂപ നികുതി അടച്ചിരുന്ന സ്ഥാനത്തു ക്വാളിസ് വാഹനങ്ങള്‍ക്ക് 13,320 രൂപ അടയ്ക്കണം. ഇതില്‍ 12,000 രൂപ ടാക്‌സും 1320 രൂപ സെസുമാണ്. സീറ്റുകളുടെ എണ്ണത്തിനനുസരിച്ചു നികുതിയില്‍ വന്‍വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ഇതു നാലരലക്ഷം രൂപ വരെയാകും.
കര്‍ണാടകയില്‍ നിന്നു മറ്റും കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കു നാമമാത്രമായ നികുതി അടച്ചാല്‍ മതിയാവും. ടവേര കാറിനു 12,600 രൂപയും സെസ് 1,400 രൂപയുമടക്കം 14, 000 രൂപ ടാക്‌സ് അടയ്ക്കണം. ടാറ്റ സുമോയ്ക്ക് 13,320 രൂപയും ഇന്നോവയ്ക്കു 14,985 രൂപയും 35 സീറ്റുള്ള ബസ്സുകള്‍ക്ക് 3, 74,000 രൂപ ടാക്‌സും 41,140 രൂപ സെസും അടക്കം 4,15,140 രൂപ അടയ്ക്കണം.
36 സീറ്റുള്ള വാഹനങ്ങള്‍ക്ക് 3,85,000 രൂപയും സെസ് ഇനത്തില്‍ 42,350 രൂപയുമടക്കം 4, 27,350 രൂപ അടയ്‌ക്കേണ്ടി വരും. കാസര്‍കോട് ജില്ലയില്‍ നിന്നു മംഗലാപുരം വിമാനത്താവളത്തിലേക്കും വിവിധ ആശുപത്രികളിലേക്ക് ചികില്‍സയ്ക്കും ടാക്‌സികളില്‍ പോവുന്നവരെയാണ് ഇതു പ്രതികൂലമായി ബാധിക്കുക. മാത്രവുമല്ല. കേരളത്തിലെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കര്‍ണാടകയിലേക്ക് മാറ്റാനും ഇത് ഇടവരുത്തും. സ്വന്തമായി വാഹനമില്ലാത്തവര്‍ ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ചാണു കര്‍ണാടകയിലേക്കു പോകുന്നത്.
അതീവഗുരുതരനിലയിലുള്ള രോഗികളെ കൊണ്ടുപോവുന്നവര്‍ പോലും ഭീമമായ ടാക്‌സ് നല്‍കേണ്ടി വരുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ചു കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തി പ്രശ്‌നത്തിന്ു പരിഹാരം കാണണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
ഈ ആവശ്യമുന്നയിച്ച് ജില്ലാ ഓട്ടോ-ടാക്‌സി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ 27നു തലപ്പാടിയിലുള്ള കര്‍ണാടക ചെക്ക് പോസ്റ്റിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തും. അന്നേദിവസം ടൂറിസ്റ്റ് ടാക്‌സികള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും ഭാരവാഹികളായ കാറ്റാടി കുമാരന്‍, കെ ഉണ്ണിനായര്‍, കമലാക്ഷന്‍ എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment