Latest News

കെ.എം.അഹമ്മദ് കാസര്‍കോടിന്റെ സാംസ്‌ക്കാരിക അംബാസഡര്‍: എം.വി.ബെന്നി


കാസര്‍കോട്: കെ.എം.അഹമ്മദ് കാസര്‍കോടിന്റെ സാംസ്‌ക്കാരിക അംബാസഡറായിരുന്നുവെന്ന് കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി എം.വി. ബെന്നി പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച കെ.എം.അഹമ്മദ് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

വിദ്യഭ്യാസ, മാധ്യമം, സാഹിത്യം ഇവ മൂന്നും ഒത്തുചേരുമ്പോഴാണ് സാംസ്‌ക്കാരികം രൂപപ്പെടുന്നത്, കെ.എം.അഹമ്മദ് ഈ മൂന്നു മേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയ മഹാവ്യക്തിത്വമായിരുന്നു.
നേരത്തെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കാസര്‍കോടിനെ ഇന്ന് ആളുകള്‍ ഭയത്തോടെയാണ് നോക്കികാണുന്നത്. കെ.എം.അഹമ്മദിനെപോലുള്ളവരുടെ ശൂന്യത നികത്താനാവാത്ത വിടവായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. 

പി.വി.കൃഷ്ണന്‍, പ്രൊഫ.ടി.സി.മാധവപ്പണിക്കര്‍, എ.അബ്ദുല്‍ റഹ്മാന്‍, അഡ്വ.പി.വി.ജയരാജന്‍, നാരായണന്‍ പേരിയ, വി.രവീന്ദ്രന്‍, വി.വി.പ്രഭാകരന്‍, ആര്‍ട്ടിസ്റ്റ് രാഘവന്‍, എം.ഒ.വര്‍ഗീസ്, മുജീബ് അഹമ്മദ് സംസാരിച്ചു. അഷറഫലി ചേരങ്കൈ സ്വാഗതവും എബി കുട്ടിയാനം നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.