ഖനനത്തിന് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. റവന്യൂ ഭൂമി പാട്ടത്തിനു നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. എല്‍ ഡി എഫ് ഭരണകാലത്ത് ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. 2005ല്‍ കടലാടിപ്പാറയില്‍ അലുമിനീയം കാല്‍സിനേഷന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറഞ്ഞത് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണ്. റവന്യൂ സെക്രട്ടറി അന്ന് ജില്ലാ കളക്ടറുമായി ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.തുടര്‍ന്ന് ജില്ലാ കളക്ടര്‍ രണ്ടു തവണ ജനപ്രതിനിധികളുടെ യോഗവും വിളിച്ചിര്രുന്നു. ഇതില്‍ ജനങ്ങളുടെ എതിര്‍പ്പ് മറി കടന്നുകൊണ്ട് ഒരു ഖനനവും നടത്താന്‍ പാടില്ലെന്ന് എല്‍ ഡി എഫ് എം എല്‍ എ മാര്‍ ആവശ്യപ്പെട്ടതാണ്. 2006 ല്‍ പള്ളിപ്രം ബാലന്‍ എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്റെ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് 2010 ല്‍ മാത്രമാണ് ലഭിച്ചത്. ജനങ്ങളുടെ ഏകാഭിപ്രായം മാനിച്ച് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതില്‍ യാതൊരു ഖനനാനുകൂല നടപടിയും സ്വീകരിച്ചില്ല. വസ്തുതകള്‍ ഇതൊക്കെയായിരിക്കെ കെ പി സി സി പ്രസിഡണ്ടും കോണ്‍ഗ്രസും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യു ഡി എഫ് കള്ളക്കളി തുടര്‍ന്നാല്‍ സി പി എം സമരം ശക്തമാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ഏരിയാസെക്രട്ടറി ടി കെ രവി അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, വി പി പി മുസ്തഫ, എ ബി ബാലകൃഷ്ണന്‍, വി കെ രാജന്‍, കെ കണ്ണന്‍നായര്‍, കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍, കെ പി സതീഷ്ചന്ദ്രന്‍, എം ലക്ഷ്മി, കെ ലക്ഷ്മണന്‍, എം രാജഗോപാലന്‍, പി പി ശ്യാമളാദേവി എന്നിവര്‍ സംബന്ധിച്ചു. കെ ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment