Latest News

വിദ്യാര്‍ത്ഥികള്‍ സമൂഹ നന്മയ്‌ക്കായി ജാഗരൂകരാകണം : എന്‍ എ നെല്ലിക്കുന്ന്‌ MLA


മധൂര്‍ : വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം സമൂഹ നന്മയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കണമെന്നും സമൂഹത്തില്‍ കണ്ടു വരുന്ന മയക്കു മരുന്നുപോലുള്ള ലഹരി വസ്‌തുക്കള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത്‌ ശോഭനമായ ഒരു സമൂഹം പടുത്തുയര്‍ത്താന്‍ മുന്നിട്ടിറങ്ങണമെന്നും എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ പറഞ്ഞു. 

മധൂര്‍ ഗവ.ജൂനിയര്‍ ബേസിക്‌ സ്‌കൂളില്‍ ഡയറ്റ്‌ മായിപ്പാടിയിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ പി ടി എ ദ്വിദിന സഹവാസ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാധവ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 

മധൂര്‍ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌ രവീന്ദ്രറായ്‌, ഡയറ്റ്‌ പ്രിന്‍സിപ്പല്‍ ഡോ. പി കൃഷ്‌ണകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഹെഡ്‌മാസ്റ്റര്‍ എം സീതാരാമ, വാര്‍ഡ്‌ മെമ്പര്‍ ഷാജി പുളിക്കൂര്‍, താരാനാഥ്‌ മധൂര്‍, നാരായണയ്യ, ബി ബാലകൃഷ്‌ണ അഗ്ഗിത്തായ, വേണുഗോപാല കല്ലൂരായ, കെ രമേശന്‍, ബി കൃഷ്‌ണകാന്ത്‌, ഉഷ, സദാശിവഭട്ട്‌ തുടങ്ങിയവര്‍ സംസാരിച്ചു. പി ടി എ പ്രസിഡണ്ട്‌ എ ഗോപാലനായ്‌ക്ക്‌ സ്വാഗതവും മിനി പി നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.